/indian-express-malayalam/media/media_files/2025/10/01/happy-vijayadashami-wishes-1-2025-10-01-18-59-50.jpg)
Happy Navaratri 2025; Vijayadashami: നവരാത്രി ആശംസകൾ
/indian-express-malayalam/media/media_files/2025/09/30/happy-navaratri-2025-fi-2025-09-30-13-58-53.jpg)
ശക്തിയുടെ ഒൻപത് രൂപങ്ങളായ നവദുർഗ്ഗമാരെ ആരാധിക്കുന്ന ഈ ഒൻപത് ദിനരാത്രങ്ങൾ ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളോടെയാണ് കൊണ്ടാടിയത്.
/indian-express-malayalam/media/media_files/2025/10/01/happy-navaratri-2025-vijayadashami-1-2025-10-01-15-13-49.jpg)
കേരളത്തിൽ വിദ്യാദേവതയായ സരസ്വതീദേവിക്ക് പ്രമുഖ്യം നൽകി, ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ അവസാന മൂന്ന് ദിനങ്ങളാണ് ഏറ്റവും വിശേഷപ്പെട്ടത്.
/indian-express-malayalam/media/media_files/2025/09/26/happy-navaratri-wishes-2025-fi-2025-09-26-11-50-13.jpg)
ദുർഗയുടെ രൂപമായ സരസ്വതീ ദേവിയെയാണ് കേരളത്തിൽ ദുർഗാഷ്ടമി നാളിൽ ആരാധിക്കുന്നത്. ദുർഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും.
/indian-express-malayalam/media/media_files/2025/10/01/happy-navaratri-2025-vijayadashami-2-2025-10-01-15-14-04.jpg)
സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടത്. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും.
/indian-express-malayalam/media/media_files/2025/10/01/happy-navarathri-2025-5-2025-10-01-17-35-54.jpg)
ശക്തി, സമ്പത്ത്, വിദ്യ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട്, ജീവിത വിജയത്തിലേക്കുള്ള വഴികാട്ടുന്ന ഈ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.