Maha Navami 2020: Wishes Images, Wallpaper, Status, Quotes, SMS, Messages, Photos and Pics: നവരാത്രി ഉത്സവത്തിന്റെ സമാപന ദിനങ്ങളാണ് അഷ്ടമി, നവമി, ദശമി. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നറിയപ്പെടുന്ന ഈ മൂന്ന് ദിനങ്ങള്‍ ഏറെ പ്രധാന്യമുള്ളതായി വിശ്വാസികള്‍ കരുതുന്നു. നാടെങ്ങും ഇന്ന് മഹാനവമി ആഘോഷിക്കുകയാണ്.
ആയുധപൂജയാണ് മഹാനവമി ദിനത്തില്‍ പ്രധാനം. വീടുകള്‍, ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പുസ്തകങ്ങള്‍, മറ്റു പണിയായുധങ്ങള്‍ എന്നിവ പൂജയ്ക്ക് വയ്ക്കും. വിജയദശമി ദിനത്തില്‍ പൂജ എടുക്കും. അന്ന് തന്നെയാണ് വിദ്യാരംഭവും.
Read more: Vijayadashami 2020: വിജയദശമി; ഐതിഹ്യവും പ്രസക്തിയും
തിങ്കളാഴ്ചയാണ് വിജയദശമി. ഭാരതീയ പാരമ്പര്യമനുസരിച്ച് വിദ്യാരംഭം, പ്രത്യേകിച്ച് കലകളുടെ തുടക്കം കുറിക്കുന്നത് നാളെയാണ്. മഹാനവമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം.
Read more: Navaratri 2020: നവദുർഗകളെ ആരാധിക്കുന്ന നവരാത്രിയിലെ ഒൻപതു നാളുകൾ