Happy Kiss Day 2020: ഫെബ്രുവരിയിലെ രണ്ടാമത്തെ ആഴ്ച പ്രണയിനികളെ സംബന്ധിച്ച് പ്രണയത്താൽ ജ്വലിക്കുന്ന ഒരോർമയാണ്. ലോകമെമ്പാടുമുള്ള പ്രണയിനികൾ ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആയി കൊണ്ടാടുമ്പോൾ, അതിനും ഒരാഴ്ച മുൻപു തന്നെ തുടങ്ങും പ്രണയിനികളുടെ ആഘോഷപരിപാടികൾ. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ ഏഴുനാളുകൾ പിന്നിട്ടാണ് വാലന്റൈൻസ് ഡേയിൽ എത്തുന്നത്. ഫെബ്രുവരി 13 നാണ് കിസ് ഡേ അഥവാ ചുംബനദിനം ആഘോഷിക്കപ്പെടുന്നത്.
“രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു. അഭിലാഷങ്ങള്‍ക്ക് മാംസമുണ്ടാകുന്നു. അടിമയുടെ മുതുകില്‍ ചിറകുകള് മുളയ്ക്കുന്നു. ലോകം യഥാര്‍ത്ഥവും സ്പര്‍ശനീയവുമാകുന്നു. വീഞ്ഞ് വീഞ്ഞാകുന്നു, വെള്ളം വെള്ളമാകുന്നു. സ്നേഹിക്കുകയെന്നാല്‍ പോരാടുകയെന്നാണ്, കതകുകള്‍ തുറക്കുകയെന്നാണ്. എക്കാലവും ചങ്ങലയില്‍ കിടക്കുന്ന, എക്കാലവും മുഖമില്ലാത്ത ഒരു യജമാനനാല്‍, ശിക്ഷിക്കപ്പെട്ട അക്കമിട്ട പ്രേതമാകാന്‍ വിസമ്മതിക്കുകയെന്നാണ്,” എന്നെഴുതിയത് ഒക്ടോവിയോ പാസ് ആണ്. സ്നേഹത്തിലും പ്രണയത്തിലും അത്രമേൽ പ്രധാനമാണ് ചുംബനമെന്നത്. ആയിരം വാക്കുകളിൽ പറയാനാവാത്തത് ചിലപ്പോൾ ഒരൊറ്റ സ്നേഹാർദ്രചുംബനത്തിലൂടെ സംവദിക്കാൻ കഴിയുമെന്ന് കവികൾ വരെ പാടിയിട്ടുണ്ട്.
Read more: Happy Propose Day 2020: പ്രൊപ്പോസ് ഡേ, പ്രണയം തുറന്നു പറയാൻ ഒരു ദിനം
പ്രണയം, പാഷൻ, അടുപ്പം, ആദരവ്, അഭിനന്ദനം, സൗഹൃദം എന്നിങ്ങനെ വിവിധ വികാരങ്ങളെ പ്രകടിപ്പിക്കാൻ ചുംബനം സഹായിക്കും. അതിനാൽ തന്നെ ചുംബനവും പല തരത്തിലുണ്ട്. നെറുകയിൽ, കവിളിൽ, കൈകളിൽ, ചുണ്ടിൽ എന്നിങ്ങനെ ഓരോ ചുംബനവും വ്യത്യസ്തമായ വികാരങ്ങളെയാണ് പ്രകടിപ്പിക്കുന്നത്.