scorecardresearch

Happy Hug Day 2025: പ്രണയത്തിൻ്റെ രസക്കൂട്ട് ആലിംഗനത്തിലാണ്, പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കൂ

ഒന്ന് കെട്ടിപിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ബന്ധങ്ങൾക്ക് കരുത്ത് പകരാൻ പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കൂ.

ഒന്ന് കെട്ടിപിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ബന്ധങ്ങൾക്ക് കരുത്ത് പകരാൻ പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കൂ.

author-image
Lifestyle Desk
New Update
Happy Hug Day 2025 Wishes Date Origin Celebrations February 12 Valentines Day

Happy Hug Day 2025: ഹഗ് ഡേ 2025 | ചിത്രം: ഫ്രീപിക്

Happy Hug Day 2025 Image & Messages: ഒന്ന് കെട്ടിപിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? പ്രണയത്തിൻ്റെ മാത്രമല്ല ഏതൊരു ബന്ധത്തിൻ്റെയും രസക്കൂട്ടാണ് ആലിംഗനം. മനസ്സിനും ശരീരത്തിനും അത് ഒരുപോലെ ആശ്വാസം നൽകുന്നു. ഈ വാലൻ്റൈൻസ് വാരത്തിൽ പ്രിയപ്പെട്ടവരെ ചേർത്തു നിർത്താൻ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇന്ന്, ഹഗ് ഡേ. സ്നേഹവും ഇഷ്ടവും കരുതലുമൊക്കെ പ്രകടിപ്പിക്കാൻ അതിനു കഴിയും. ലോകമെമ്പാടും ഫെബ്രുവരി 12-ാണ് ഹഗ് ഡേയായി ആഘോഷിക്കുന്നത്. 

Advertisment

പോസിറ്റീവ് എനർജി പരസ്പരം കൈമാറാൻ സഹായിക്കുന്ന ഒന്നാണ് ആലിംഗനം. കൂടാതെ നമ്മുടെ മാസംപേഷികൾക്ക് അയവ് നൽകി സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിന് അത് സഹായിക്കുന്നു. 'ഒറ്റപ്പെടൽ' എന്ന തോന്നൽ ഇല്ലാതാക്കി സന്തോഷ ജനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും​ ഈ ഒരു പ്രവർത്തിക്കു കഴിയും. 

Happy Hug Day 2025 Wishes Date Origin Celebrations February 12 Valentines Day
Happy Hug Day 2025 Image & Messages | ചിത്രം: ഫ്രീപിക്

നമ്മൾ ഒരാളെ ആലിംഗനം ചെയ്യുമ്പോൾ ശരീരത്തിൽ ഓക്‌സിടോസിന്റെ അളവ് കൂടുന്നു. ഇത് മാനസിക പിരിമുറുക്കങ്ങളെ ഇല്ലാക്കുന്നു. കൂടെ ഒരാളുണ്ട് എന്ന തോന്നലും അതുവഴി സുരക്ഷിതത്വവും അനുഭവിക്കാൻ സാധിക്കിം. പ്രണയിതാക്കാൾ മാതമല്ല. സ്നേഹമുള്ള ഏതു വ്യക്തികൾക്കും ഈ ദിനം ഒരു ആലിംഗനം നൽകാൻ ശ്രമിച്ചു നോക്കൂ.

Advertisment
Happy Hug Day 2025 Wishes Date Origin Celebrations February 12 Valentines Day
Happy Hug Day 2025 Image & Messages | ചിത്രം: ഫ്രീപിക്

ഒരു പക്ഷേ വളരെ പ്രയാസകരമായ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി ആണെങ്കിൽ നിങ്ങളുടെ ആലിംഗനം അവർക്ക് കിട്ടാവുന്നതിലും വലിയൊരു ആശ്വാസമായിരിക്കും. കെട്ടിപ്പിടിത്തം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും നിർണായ പങ്ക് വഹിക്കുന്നുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകൾ അകന്നുനിൽക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും കെട്ടിപ്പിടിത്തം ഏറെ ഗുണം ചെയ്യും. രക്തസമ്മർദം കുറയ്ക്കുകയും ഹൃദയത്തിനു കൂടുതൽ കരുത്ത് നൽകുകയും ചെയ്യും.

Happy Hug Day 2025 Wishes Date Origin Celebrations February 12 Valentines Day
Happy Hug Day 2025 Image & Messages | Photo: Meta AI

നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ പരിപോഷിപ്പിക്കാനും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും കെട്ടിപ്പിടിത്തം സഹായിക്കും. ഫെബ്രുവരി 14 നാണ് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത്. 'വാലന്റൈൻസ് ഡേ'യ്ക്ക് തൊട്ടുമുൻപുള്ള രണ്ട് ദിവസങ്ങളാണ് 'ഹഗ് ഡേ'യും 'കിസ് ഡേ'യും. ഫെബ്രുവരി 12 ന് 'ഹഗ് ഡേ' ആഘോഷിക്കുമ്പോൾ ഫെബ്രുവരി 13 നാണ് 'കിസ് ഡേ'.

Read More

Valentines Day Valentines Day Messages Relationship Love

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: