/indian-express-malayalam/media/media_files/2026/03/03/holi-2026-wishes-fi-2026-03-03-10-08-27.jpg)
Holi 2026 Wishes, Images and Greeting Ideas: ഹോളി ആശംസകൾ
Holi 2026 Wishes and Images: ഭാരതീയ സംസ്കാരത്തിലെ ഏറ്റവും വർണ്ണാഭമായ ഉത്സവങ്ങളിലൊന്നാണ് ഹോളി. വസന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ട് എത്തുന്ന ഈ ദിനം, ജാതിമത ഭേദമന്യേ ജനങ്ങൾ പരസ്പരം നിറങ്ങൾ വാരി വിതറി ആഘോഷിക്കുന്നു. ശീതകാലത്തിന്റെ അവസാനത്തെയും വിളവെടുപ്പ് കാലത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്ന ഹോളി, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് പകരുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2026/03/03/holi-2026-wishes-1-2026-03-03-10-16-12.jpg)
ഹോളിയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്. ഒന്ന് ഹിരണ്യകശിപുവിന്റെയും മകൻ പ്രഹ്ലാദന്റെയും കഥയാണ്. വിഷ്ണുഭക്തനായ പ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപു തന്റെ സഹോദരി ഹോളികയെ ചുമതലപ്പെടുത്തി. തീയിൽ വെന്തെരിയാത്ത വരം ലഭിച്ചിരുന്ന ഹോളിക പ്രഹ്ലാദനുമായി ചിതയിലിരുന്നു. എന്നാൽ ഭക്തിയുടെ ശക്തിയാൽ പ്രഹ്ലാദൻ രക്ഷപെടുകയും ഹോളിക ദഹിക്കുകയും ചെയ്തു. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് ഹോളി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഉത്തരേന്ത്യയിൽ ഹോളിക ദഹൻ എന്ന ചടങ്ങ് നടത്തുന്നത്.
Also Read: ഹോളി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം; ഗൂഗിളിലും താരം
/filters:format(webp)/indian-express-malayalam/media/media_files/2026/03/03/holi-2026-wishes-2-2026-03-03-10-16-23.jpg)
മറ്റൊരു കഥ ശ്രീകൃഷ്ണനും രാധയും തമ്മിലുള്ള അഗാധമായ പ്രണയത്തെ ആസ്പദമാക്കിയുള്ളതാണ്. കായാമ്പൂ വർണ്ണനായ കൃഷ്ണൻ രാധയുടെയും ഗോപികമാരുടെയും മേൽ നിറങ്ങൾ തളിച്ചതിന്റെ സ്മരണയ്ക്കായാണ് ഹോളി ആഘോഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2026/03/03/holi-2026-wishes-3-2026-03-03-10-16-33.jpg)
രണ്ട് ദിവസമായാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്. ആദ്യ ദിവസം വൈകുന്നേരം അഗ്നിപൂജ നടത്തുന്നു. രണ്ടാം ദിവസമാണ് യഥാർത്ഥ ഹോളി അഥവാ 'ധുലന്ദി'. അന്നേ ദിവസം ജനങ്ങൾ പരസ്പരം നിറങ്ങൾ അണിയിച്ചും നിറം കലക്കിയ വെള്ളം തളിച്ചും ആഹ്ളാദിക്കുന്നു. മധുരപലഹാരങ്ങളും ഗാനമേളകളും ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു.
Also Read: നിറങ്ങളുടെ ഉത്സവത്തിന് മുഖങ്ങൾ പലത്: ഇന്ത്യയിലെ അത്ഭുതപ്പെടുത്തുന്ന ഹോളി ആചാരങ്ങൾ ഇവയാണ്
/filters:format(webp)/indian-express-malayalam/media/media_files/2026/03/03/holi-2026-wishes-4-2026-03-03-10-16-48.jpg)
മനുഷ്യർക്കിടയിലെ വൈരാഗ്യവും ശത്രുതയും മറന്ന് ഒന്നാകാനുള്ള അവസരമാണ് ഹോളി നൽകുന്നത്. പ്രകൃതിയിലെ മാറ്റങ്ങളെ വരവേൽക്കുന്നതോടൊപ്പം മനസ്സിനെ ശുദ്ധീകരിക്കാനും സ്നേഹം പങ്കുവെക്കാനുമുള്ള ഒരു വലിയ സന്ദേശം ഈ വർണ്ണോത്സവം നൽകുന്നു. ആധുനിക കാലത്ത് രാസവസ്തുക്കൾ കലരാത്ത പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് 'ഇക്കോ ഫ്രണ്ട്‌ലി' ആയി ഹോളി ആഘോഷിക്കാനുള്ള പ്രവണത ഏറി വരുന്നത് ശുഭകരമായ മാറ്റമാണ്.
Read More: പ്രിയപ്പെട്ടവർക്ക് നേരാം വർണ്ണാഭമായ ഹോളി ആശംസകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us