Happy Holi 2023: Wishes, Messages, Quotes, Images, Status: നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഹോളി കൂടുതലായി ആഘോഷിക്കുന്നത്. ഈ വർഷം മാർച്ച് എട്ടിനാണ് ഹോളി ആഘോഷിക്കുന്നത്. വെള്ള വസ്ത്രങ്ങൾ അണിഞ്ഞ് എത്തി പരസ്പരം നിറങ്ങൾ വാരി വിതറുന്നു ഹോളി ആഘോഷത്തിൽ കുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുക്കാറുണ്ട്.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഹോളിയെ സംബന്ധിച്ച് വിവിധ ഐതിഹ്യങ്ങൾ ഉണ്ട്. ഹോളിയുടെ ആദ്യ ദിനത്തെ ഹോളികാ ദഹന്‍ ചോട്ടി ഹോളി എന്നും രണ്ടാം ദിനം രംഗ്വാലി ഹോളി എന്നും ആണ് വിളിക്കുന്നത്. ഹോളിക എരാക്ഷസിയെ സങ്കല്പ്പിച്ച്, അഗ്നിക്കിരയാക്കുന്നത് ഹോളിയുടെ ആദ്യ ദിനമാണ്. രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങള്‍ വാരി വിതറുന്നത്.
കളിത്തോഴിമാരായ രാധയോടും ഗോപികമാരോടുമൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കൃഷ്ണന്‍ അവരുടെ മേല്‍ നിറങ്ങള്‍ വാരി വിതറിയതിന്റെ ഓര്‍മ്മക്കായാണ് ഹോളി ആഘോഷിക്കുന്നതെന്നാണ് സങ്കൽപം. ഈ ഹോളി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാൻ മറക്കാതിരിക്കുക.



