/indian-express-malayalam/media/media_files/2025/07/30/happy-friendship-day-2025-fi-1-2025-07-30-11-17-26.jpg)
Happy Friendship Day 2025: ഫ്രണ്ട്ഷിപ്പ് ഡേ ആശംസകൾ 2025
Happy Friendship Day 2025: ജീവിതത്തിൽ എല്ലാ മനുഷ്യരുടേയും ഏറ്റവും വലിയ ഭാഗ്യം ഒരു പക്ഷെ നല്ല സുഹൃത്തുക്കൾ തന്നെയായിരിക്കും. എന്തും തുറന്നു പറയാനും നമ്മളെ മനസിലാക്കാനും കഴിയുന്ന ഒരു സുഹൃത്തെങ്കിലും ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല.
/filters:format(webp)/indian-express-malayalam/media/media_files/2025/07/30/happy-friendship-day-2025-4-2025-07-30-11-18-20.jpg)
എത്ര പറഞ്ഞാലും പാടിയാലും വാഴ്ത്തിയാലും സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും പിന്നെയും ബാക്കിയാണ്. എല്ലാ ദിനവും സൗഹൃദത്തിന്റേതാകുമ്പോൾ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടോ എന്ന് സംശയം തോന്നിയേക്കാം. അതുകൊണ്ട് എന്താണ് ഫ്രണ്ട്ഷിപ് ഡേ എന്നറിയാനുള്ള ആകാംക്ഷ എല്ലാവർക്കും ഉണ്ടാകും.
/filters:format(webp)/indian-express-malayalam/media/media_files/2025/07/30/happy-friendship-day-2025-2-2025-07-30-11-18-20.jpg)
1930 ൽ ഹോൾമാർക്സ് സ്ഥാപകൻ ജോയ്സ് ഹാൾ ആണ് ഫ്രണ്ട്ഷിപ് ഡേ ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. അതിനു മുൻപ് വെറും ആശംസ കാർഡുകൾ മാത്രം അയക്കുന്നതായിരുന്നു ഈ ദിവസത്തിലെ രീതി.
/filters:format(webp)/indian-express-malayalam/media/media_files/2025/07/30/happy-friendship-day-2025-3-2025-07-30-11-18-20.jpg)
1998 ൽ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ ഭാര്യ നാനി അന്നൻ യുഎന്നിൽ വച്ച് ബീർ വിന്നി ദി പൂവിനെ ഫ്രണ്ട്ഷിപ്പിന്റെ ഗ്ലോബൽ അംബാസിഡറായി പ്രഖ്യാപിച്ചു.
/filters:format(webp)/indian-express-malayalam/media/media_files/2025/07/30/happy-friendship-day-2025-7-2025-07-30-11-18-20.jpg)
ഒപ്പം തോളോട് തോൾ ചേർത്ത് നടക്കുകയും ഏതു ഘട്ടത്തിലും നെടുതൂണായി ഒപ്പം നിൽക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ വേണ്ടി മാത്രമുളളതാണ് ഫ്രണ്ട്ഷിപ് ഡേ. അങ്ങനെയുളള സുഹൃത്തിനുവേണ്ടി ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം. അവർക്കൊപ്പം ഈ ദിനം ആഘോഷിക്കാം.
/filters:format(webp)/indian-express-malayalam/media/media_files/2025/07/30/happy-friendship-day-2025-fi-2025-07-30-11-18-20.jpg)
ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ അണിയിച്ചും, സമ്മാനങ്ങൾ കൈമാറിയും, അവർക്കു വേണ്ടി കുറച്ചു സമയ മാറ്റി വച്ചും ഈ ദിനം ആഘോഷിക്കും. ഒപ്പം ആശംസകൾ കൈമാറാനും മറക്കരുത്.
Read More: Happy Friendship Day 2025: ഫ്രണ്ട്ഷിപ്പ് ഡേ; ചരിത്രം, പ്രാധാന്യം അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us