Happy Friendship Day 2020 quotes, wishes, images, WhatsApp messages, status, photos, SMS, wallpaper, pics, greetings: നല്ലൊരു സുഹൃത്തുണ്ടെങ്കിൽ ജീവിതം പിന്നെ ഹാപ്പിയാണ്. സൗഹൃദത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ലോകം മുഴുവൻ ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കുന്നത്. സുഹൃത്തുക്കൾക്ക് വേണ്ടിയുളളതാണ് ഈ ദിനം. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 4 ആണ് ‘ഫ്രണ്ട്ഷിപ് ഡേ.’
1958 ലാണ് ഫ്രണ്ട്ഷിപ് ഡേ എന്ന ആശയമുണ്ടായത്. യുഎസിൽ മാത്രമാണ് ആദ്യകാലത്ത് ഫ്രണ്ട്ഷിപ് ഡേ ആഘോഷിച്ചിരുന്നത്. പിന്നീട് മറ്റു നിരവധി രാജ്യങ്ങളും ആഘോഷിച്ചു തുടങ്ങി. 1998 ൽ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ ഭാര്യ നാനി അന്നൻ യുഎന്നിൽ വച്ച് ബീർ വിന്നി ദി ഫൂവിനെ ഫ്രണ്ട്ഷിപ്പിന്റെ ഗ്ലോബൽ അംബാസിഡറായി പ്രഖ്യാപിച്ചു.
Read our Friendship Day Special Stories Here
- Friendship Day 2020: നൂറു രൂപയില്‍ തുടങ്ങി നൂറു മേനി വിളഞ്ഞ സൗഹൃദം
- Friendship Day 2020: ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്
- Friendship Day 2020: ചിങ്ങിണിയും നിമ്മിയും
- Friendship Day 2020: ഇനി നീ വരുമ്പോള്‍
Happy Friendship Day 2020 quotes, wishes, images, WhatsApp messages, status, photos, SMS, wallpaper, pics, greetings you can share: 2011 ഏപ്രിൽ 27 ന് യുണൈറ്റഡ് നാഷൻസിന്റെ ജനറൽ അസംബ്ലിയാണ് ജൂലൈ 30 ഇന്റർനാഷണൽ ഫ്രണ്ട്ഷിപ് ഡേ ആയി ആചരിക്കാൻ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇന്ത്യ അടക്കമുളള നിരവധി രാജ്യങ്ങൾ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ് ഡേ ആയി ആഘോഷിക്കുന്നത്.
ഫ്രണ്ട്ഷിപ് ഡേയിൽ സുഹൃത്തുക്കൾ പരസ്പരം സമ്മാനങ്ങളും ആശംസ കാർഡുകളും കൈമാറുകയും ഒരുമിച്ച് ഉല്ലാസ യാത്രയ്ക്ക് പോവുകയും ചെയ്യുന്നു. നിരവധി റസ്റ്ററന്റുകളും ഭക്ഷണശാലകളും ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറുണ്ട്. ഈ ദിനത്തിൽ ഇവിടെ എത്തുന്നവർക്ക് മനോഹരമായൊരു ദിനം സമ്മാനിക്കാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്. ഈ ദിനത്തിൽ സുഹൃത്തുക്കൾ തമ്മിൽ പരസ്പരം ഫ്രണ്ട്ഷിപ് ബാൻഡ് കെട്ടാറുണ്ട്.
Happy Friendship Day 2020 quotes, wishes, images, WhatsApp messages, status, photos, SMS, wallpaper, pics, greetings you can share: ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാൻ ആരും മടിക്കേണ്ട. തന്റെ ഉറ്റ ചങ്ങാതിക്കു വേണ്ടി വർഷത്തിൽ ഒരു ദിവസമെങ്കിലും മാറ്റിവയ്ക്കാം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook