Happy Father’s Day 2022: Wishes, images, quotes, status, messages, greetings, and photos: ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 19 നാണ് (ഞായറാഴ്ച) ഫാദേഴ്സ് ഡേ. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്.
കോവിഡ് കാരണം, കഴിഞ്ഞ വർഷത്തെപ്പോലെ ആഘോഷങ്ങൾ ഇത്തവണയും കുറവായിരിക്കും. ഫാദേഴ്സ് ഡേയിൽ മിക്ക ആളുകളും അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി കാർഡുകൾ കൈമാറുന്നു, കേക്ക് ഉണ്ടാക്കുന്നു, നല്ല ഭക്ഷണം തയ്യാറാക്കുന്നു, അല്ലെങ്കിൽ പൂക്കൾ അവർക്ക് നൽകുന്നു.
ഫാദേഴ്സ് ഡേയിൽ നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം കൊണ്ട് പിതാക്കന്മാരോട് നന്ദി പറയാം. എല്ലാവർക്കും ഫാദേഴ്സ് ഡേ ആശംസകൾ.


