Happy Eid-ul-Fitr 2022 Eid Mubarak Wishes images, quotes, status, messages, photos, pics, and greetings: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകുന്ന ആഘോഷം കൂടിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ. ഫിത്വർ സക്കാത്തുകൾ നൽകി തനിക്കറിയുന്ന ആരും പെരുന്നാൾ ദിനം പട്ടിണി കിടക്കുന്നില്ല എന്ന് കൂടി വിശ്വാസികൾ ഉറപ്പു വരുത്തുന്ന ദിവസം.
ദൈവത്തിലേക്ക് സ്വയമർപ്പിച്ച പ്രാര്‍ഥനാനിരതമായ മുപ്പതു ദിനരാത്രങ്ങൾ സമ്മാനിച്ച ആത്മവിശുദ്ധിയോടെയും ഊർജ്ജത്തോടെയുമാണ് ഇസ്‌ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. പ്രിയപ്പെട്ടവർക്ക് റമദാൻ ആശംസകൾ നേരാം



