/indian-express-malayalam/media/media_files/2025/10/20/happy-diwali-2025-fi-8-2025-10-20-04-20-15.jpg)
Happy Diwali 2025: ദീപാവലി ആശംസകൾ 2025
/indian-express-malayalam/media/media_files/2025/10/20/happy-diwali-2025-1-2025-10-20-04-06-04.jpg)
തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും, അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയുമാണ് ദീപങ്ങൾ തെളിയിച്ചും മധുരം നൽകിയും ഏവരും ദീപാവലി ദിനത്തിൽ ആഘോഷിക്കുന്നത്
/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-1-2025-10-18-17-40-44.jpg)
ഹൈന്ദവ ചാന്ദ്രമാസ കലണ്ടർ അനുസരിച്ച്, കാർത്തിക മാസത്തിലെ കറുത്തവാവ് (അമാവാസി) ദിവസമാണ് ദീപാവലി. 2025-ൽ ദീപാവലി പ്രധാനമായും ആഘോഷിക്കുന്നത് ഒക്ടോബർ 20 തിങ്കളാഴ്ചയാണ്. മിക്ക പ്രദേശങ്ങളിലും ഇത് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്.
/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-3-2025-10-18-10-40-39.jpg)
ദീപാവലി ആഘോഷിക്കുന്നതിന് പിന്നിൽ രാജ്യവ്യാപകമായി നിരവധി ഐതിഹ്യങ്ങളുണ്ട്. 14 വർഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ, ജനങ്ങൾ ദീപങ്ങൾ തെളിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചതിൻ്റെ ഓർമ്മയായി ദീപാവലി ദിനത്തെ കാണുന്നവരുണ്ട്.
/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-2-2025-10-17-10-39-00.jpg)
ദക്ഷിണേന്ത്യയിലാകട്ടെ ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ലോകത്തെ രക്ഷിച്ച ദിവസമായി ദീപാവലിയുടെ തലേദിവസം നരക ചതുർദശി ആഘോഷിക്കുന്നു. പാലാഴി മഥനത്തിൽ ഐശ്വര്യദേവതയായ ലക്ഷ്മിദേവി അവതരിച്ച ദിവസമായും ദീപാവലിയെ കണക്കാക്കുന്നു.
/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-2-2025-10-18-10-40-14.jpg)
ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങൾ ലളിതവും പ്രധാനമായും ഒരു ദിവസം ഒതുങ്ങുന്നതുമാണ്. എങ്കിലും, ദീപങ്ങൾ തെളിയിച്ചും മധുരം നൽകിയും ഈ ഉത്സവത്തെ എല്ലാവരും വരവേൽക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.