Diwali 2020: Happy Deepavali, Diwali 2020 Wishes Images, Quotes, Status, Wallpapers, SMS, Messages, Pics, Photos: ദീപങ്ങളുടെ ഉത്സമാണ് ദീപാവലി. ഈ വർഷം നവംബർ 14നാണ് ദീപാവലി. തിന്മയ്ക്കുമേൽ നന്മയുടെ ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും ഈ ദിവസം കൈമാറുന്നു.
ഉത്തരേന്ത്യയില്‍ ദിവാലി എന്നറിയപ്പെടുന്ന ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇതിലേറെ പ്രചാരണത്തിലുളളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു വധിച്ചതുമായി ബന്ധപ്പെട്ടുളളതാണ്. ഭൂമിദേവിയുടെ മകനായിരുന്നു അസുരനായ നരകാസുരൻ. അഹങ്കാരിയും അതിക്രൂരനുമായ നരകാസുരന് ദേവന്മാരോട് ശത്രുതയായിരുന്നു.
Read more: Diwali 2020: ഈ വർഷത്തെ ദീപാവലി എന്നാണ്? അറിയേണ്ടതെല്ലാം
ഒരു ദിവസം ദേവലോകത്ത് എത്തിയ നരകാസുരൻ ഇന്ദ്രന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകളും കൈക്കലാക്കി. ഇന്ദ്രൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തു. ഭഗവാൻ നരകാസുരനെ വധിക്കുമെന്ന് ഇന്ദ്രനു വാക്കു കൊടുത്തു. ഭഗവാൻ മഹാലക്ഷ്മിയോടൊപ്പം ഗരുഡനായി പ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുർദശിയായിരുന്നു. അർധരാത്രി കഴിഞ്ഞതോടെ ഭഗവാ൯ നരകാസുരനെ വധിച്ചു. നരകാസുരന്റെ വധത്തിൽ സന്തോഷം കൊണ്ട ദേവന്മാര് ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കിയെന്നാണ് ഐതിഹ്യം.
Diwali 2019, Deepavali Rangoli Designs: ദീപാവലിക്ക് വീട്ടിൽ ഒരുക്കാൻ ചില കിടിലൻ രംഗോലി ഡിസൈനുകൾ
ശ്രീരാമനും സീതയും 14 വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയതിന്റെയും മറ്റു ചിലർ 12 വർഷത്തെ വനവാസത്തിന് ശേഷം പഞ്ച പാണ്ഡവന്മാർ തിരിച്ചെത്തിയതിന്റെയും പ്രതീകമായാണ് ചിലർ ദീപാവലി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതിഹ്യം.
ഐതിഹ്യങ്ങൾ പലതാണെങ്കിലും ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ കഴിയുന്നുവെന്നത് സന്തോഷം നൽകുന്നതാണ്. ഈ ദിപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Diwali 2019: Happy Deepavali, Diwali 2019 Wishes Images, Quotes, Status, Wallpapers, SMS, Messages, Pics, Photos









