scorecardresearch

Happy Christmas 2025 Wishes: സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങൾ ക്രിസ്മസ് ദിനത്തിൽ ആശംസിക്കാം

Happy Christmas 2025 Wishes, Images, Greetings, Quotes, Status: ജാതിമത ഭേദമന്യേ ആളുകൾ ഒത്തുചേരുന്ന ക്രിസ്മസ് ദിനം സാഹോദര്യത്തിന്റെ വലിയൊരു പാഠമാണ് നമുക്ക് പകർന്നുനൽകുന്നത്.

Happy Christmas 2025 Wishes, Images, Greetings, Quotes, Status: ജാതിമത ഭേദമന്യേ ആളുകൾ ഒത്തുചേരുന്ന ക്രിസ്മസ് ദിനം സാഹോദര്യത്തിന്റെ വലിയൊരു പാഠമാണ് നമുക്ക് പകർന്നുനൽകുന്നത്.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Happy Christmas 2025 FI

Christmas 2025 Wishes: ക്രിസ്മസ് 2025 ആശംസകൾ

Happy Christmas 2025: സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ആഘോഷിക്കുന്ന മഹത്തായ തിരുനാളാണ് ക്രിസ്മസ്. ലോകരക്ഷകനായി യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, ഡിസംബർ 25-നാണ് ആഘോഷിക്കപ്പെടുന്നത്. മഞ്ഞുവീഴുന്ന ഡിസംബർ രാവുകളിൽ നക്ഷത്രവിളക്കുകളും ക്രിസ്മസ് മരങ്ങളും ഒരുക്കി ലോകം ഈ ദിനത്തെ വരവേൽക്കുന്നു.

Advertisment

Also Read: ഒരു വർഷത്തെ കാത്തിരിപ്പിലൊരുങ്ങുന്ന കേരളത്തിന്റെ കേക്ക് പെരുമ

Happy Christmas 2025 1
Christmas 2025 Wishes: ക്രിസ്മസ് 2025 ആശംസകൾ

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ചരിത്രം ബൈബിളിലെ പുതിയ നിയമത്തിലാണ് വിവരിക്കുന്നത്. യഹൂദിയയിലെ ബെത്‌ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ കന്യകാമറിയത്തിന് ഉണ്ണിയേശു ജനിച്ചു എന്നാണ് വിശ്വാസം. ആകാശത്ത് തെളിഞ്ഞ അത്യപൂർവ്വമായ ഒരു നക്ഷത്രം കണ്ടാണ് കിഴക്കുനിന്നുള്ള ജ്ഞാനികൾ ഈ ദിവ്യശിശുവിനെ തേടിയെത്തിയത്. നാലാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈന്റെ കാലത്താണ് ഡിസംബർ 25 ക്രിസ്മസ് ആയി ഔദ്യോഗികമായി ആഘോഷിക്കാൻ തുടങ്ങിയതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

Also Read: മൊരിഞ്ഞ കേക്ക് തലപ്പാവ് വെച്ച തൃശൂർ ക്രിസ്മസ്, കപ്പ കൊണ്ട് കിരീടംവച്ച കോട്ടയം ക്രിസ്മസ്

Happy Christmas 2025 2
Christmas 2025 Wishes: ക്രിസ്മസ് 2025 ആശംസകൾ

ക്രിസ്മസ് വെറുമൊരു മതപരമായ ചടങ്ങ് മാത്രമല്ല, അത് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും പ്രതീകം കൂടിയാണ്. ദൈവം മനുഷ്യരോടുള്ള സ്നേഹത്താൽ തന്റെ ഏകപുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന സന്ദേശമാണ് ഇത് നൽകുന്നത്. ജാതിമത ഭേദമന്യേ ആളുകൾ ഒത്തുചേരുന്ന ഈ സുദിനം സാഹോദര്യത്തിന്റെ വലിയൊരു പാഠമാണ് നമുക്ക് പകർന്നുനൽകുന്നത്.

Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

Happy Christmas 2025 3
Christmas 2025 Wishes: ക്രിസ്മസ് 2025 ആശംസകൾ

കേരളത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വീടുകളിൽ നക്ഷത്രങ്ങൾ തൂക്കുന്നതും, പുൽക്കൂടുകൾ നിർമ്മിക്കുന്നതും, ക്രിസ്മസ് മരം അലങ്കരിക്കുന്നതും പ്രധാനമാണ്. ക്രിസ്മസ് പപ്പാ അഥവാ സാന്താക്ലോസ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നത് ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു. പള്ളികളിലെ പാതിരാകുർബാനയും, കുടുംബാംഗങ്ങൾ ഒത്തുചേർന്നുള്ള സ്നേഹവിരുന്നും, കാരൾ ഗാനങ്ങളും ഈ ഉത്സവത്തെ അവിസ്മരണീയമാക്കുന്നു.

Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം

Happy Christmas 2025 4
Christmas 2025 Wishes: ക്രിസ്മസ് 2025 ആശംസകൾ

മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സാണ് യഥാർത്ഥ ക്രിസ്മസ് എന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇരുളിനുമേൽ വെളിച്ചം വിജയം നേടിയത് പോലെ, ലോകത്ത് സമാധാനവും ഐശ്വര്യവും നിറയാൻ ക്രിസ്മസ് ആശംസിക്കുന്നു.

Read More: നന്മയും സ്നേഹവും നിറഞ്ഞ ക്രിസ്മസ് രാവിൽ ഏവർക്കും ആശംസകൾ നേരാം

Christmas New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: