scorecardresearch

Happy Christmas Day 2025 Wishes, Images, Messages: സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും ക്രിസ്മസ് ദിനാശംസകൾ നേരാം

Merry Christmas 2025 Messages, Quotes & Status: ശത്രുതകൾ മറന്ന് സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കണമെന്ന വലിയ സന്ദേശമാണ് ഒരോ ക്രിസ്മസും നൽകുന്നത്

Merry Christmas 2025 Messages, Quotes & Status: ശത്രുതകൾ മറന്ന് സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കണമെന്ന വലിയ സന്ദേശമാണ് ഒരോ ക്രിസ്മസും നൽകുന്നത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Christmas 2025 Wishes FI

Happy Christmas 2025, Best Wishes, Quotes, Status and messages: ക്രിസ്മസ് ആശംസകൾ 2025

Merry Christmas 2025 Wishes and Quotes: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ അതിയായ സന്തോഷത്തോടെയും ഭക്തിയോടെയും ആഘോഷിക്കുന്ന മഹത്തായ തിരുനാളാണ് ക്രിസ്മസ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന ഈ ദിനം, സമാധാനത്തിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശമാണ് മാനവരാശിക്ക് പകരുന്നത്. 

Advertisment

Also Read: പ്രകാശത്തിന്റെയും സ്നേഹത്തിന്റെയും ക്രിസ്മസ് ആശംസകൾ നേരാം

Christmas 2025 Wishes 1
Happy Christmas 2025, Best Wishes, Quotes, Status and messages: ക്രിസ്മസ് ആശംസകൾ 2025

ഡിസംബർ 25-ന് ആഘോഷിക്കുന്ന ക്രിസ്മസ്, ജാതിമത ഭേദമന്യേ ഇന്ന് എല്ലാവരും ഏറ്റെടുക്കുന്ന ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു.

Christmas 2025 Wishes Messages Images to Share in malayalam
Happy Christmas 2025, Best Wishes, Quotes, Status and messages: ക്രിസ്മസ് ആശംസകൾ 2025

Also Read: സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങൾ ക്രിസ്മസ് ദിനത്തിൽ ആശംസിക്കാം

ക്രിസ്മസ് ആഘോഷങ്ങൾ ആഴ്ചകൾക്ക് മുൻപേ ആരംഭിക്കുന്നു. വീടുകളും പള്ളികളും നക്ഷത്രവിളക്കുകൾ കൊണ്ടും വർണ്ണാഭമായ അലങ്കാരങ്ങൾ കൊണ്ടും മനോഹരമാക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്മസ് മരം. 

Christmas 2025 Wishes Messages Images to Share in malayalam
Happy Christmas 2025, Best Wishes, Quotes, Status and messages: ക്രിസ്മസ് ആശംസകൾ 2025

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുക്കുന്ന പുൽക്കൂടുകൾ ക്രിസ്മസിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.

Also Read: നന്മയും സ്നേഹവും നിറഞ്ഞ ക്രിസ്മസ് രാവിൽ ഏവർക്കും ആശംസകൾ നേരാം

Christmas 2025 Wishes 4
Happy Christmas 2025, Best Wishes, Quotes, Status and messages: ക്രിസ്മസ് ആശംസകൾ 2025

ക്രിസ്മസ് രാത്രിയിലെ പ്രത്യേക കുർബാനയും പ്രാർത്ഥനകളും വിശ്വാസികൾക്ക് ആത്മീയ നിർവൃതി പകരുന്നു. കുട്ടികൾക്ക് സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറിയും, സ്വാദിഷ്ടമായ കേക്കുകളും വിഭവങ്ങളും ഒരുക്കിയും ആളുകൾ ഈ ദിനം ആഘോഷമാക്കുന്നു. കരോൾ സംഘങ്ങൾ വീടുകൾ തോറും കയറി ക്രിസ്മസ് ഗാനങ്ങൾ പാടുന്നത് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ആവേശം പകരുന്ന കാഴ്ചയാണ്.

Christmas 2025 Wishes 1
Happy Christmas 2025, Best Wishes, Quotes, Status and messages: ക്രിസ്മസ് ആശംസകൾ 2025

സന്തോഷം പങ്കുവെക്കുന്നതിലാണ് യഥാർത്ഥ ക്രിസ്മസ് അടങ്ങിയിരിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാനും, വേദനിക്കുന്നവർക്ക് ആശ്വാസമേകാനും ഈ കാലയളവ് നമ്മെ ഓർമ്മിപ്പിക്കുന്നു. ശത്രുതകൾ മറന്ന് സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കണമെന്ന വലിയ സന്ദേശമാണ് ഈ പുണ്യദിനം നമുക്ക് നൽകുന്നത്. "ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം."

Read More: സ്നേഹത്തിന്റെയും പ്രകാശത്തിന്റെയും തിരുപ്പിറവി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Christmas New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: