scorecardresearch

Latest News

Happy Children’s Day 2021: ശിശുദിനാശംസകൾ നേരാം

Happy Children’s Day 2021: Wishes Images, Quotes, Status, Messages, Photos, Cards, and Pictures: ചാച്ചാജിയുടെ ഓർമകൾ നിറയുന്ന ഈ ശിശുദിനത്തിൽ നല്ല ശീലങ്ങളോടും ചിന്തകളോടും കൂടി ഓരോ കുരുന്നുകളും വളരട്ടെ

childrens day, childrens day wishes, ie malayalam

Happy Children’s Day 2021 Wishes Images, Quotes, Status, Messages: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14നാണ് ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു അവരുടെ ഭാവിക്കായി കരുതലോടെ പ്രവർത്തിച്ച വ്യക്തിയാണ്. കുട്ടികളെ കണ്ടാൽ അവരെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന ചാച്ചാജിയെയാണ് രാജ്യം കണ്ടിട്ടുളളത്.

കുരുന്നുകൾ സ്നേഹത്തോടെ ‘ചാച്ചാ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും വാത്സല്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി രാജ്യം ആചരിക്കുന്നത്.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമയ്ക്കായി കുരുന്നുകൾ ശിശുദിനത്തിൽ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്.

ചാച്ചാജിയുടെ ഓർമകൾ നിറയുന്ന ഈ ശിശുദിനത്തിൽ നല്ല ശീലങ്ങളോടും ചിന്തകളോടും കൂടി ഓരോ കുരുന്നുകളും വളരട്ടെ. എല്ലാവർക്കും ശിശുദിനാശംസകൾ.

childrens day, childrens day wishes, ie malayalam
childrens day, childrens day wishes, ie malayalam
childrens day, childrens day wishes, ie malayalam
childrens day, childrens day wishes, ie malayalam

Read More: Children’s Day 2021: ശിശുദിനപ്രസംഗം തയ്യാറാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Happy childrens day 2021 wishes images quotes status messages photos cards and pictures