സുഹൃത്തുക്കളും സഹപ്രവർത്തകരും വീട്ടുകാരും ആരാധാകരുമെല്ലാം പിറന്നാൾ സ്നേഹം കൊണ്ട് പൃഥ്വിരാജിനെ മൂടുകയാണ്. അതിനിടെ ഒരു കിടിലൻ പിറന്നാൾ കേക്ക് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് താരം.

Read More: കേക്കിലും നിറയുന്ന ‘ആടുജീവിതം’; പ്രിയപ്പെട്ടവനായി സുപ്രിയ ഒരുക്കിയ സർപ്രൈസ്

എല ബേല ബേക്ക് ഹൌസാണ് പൃഥ്വിയെ ഞെട്ടിച്ച ഈ കേക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു മാഗസിനിൽ നിന്നും പുറത്തേക്ക് വരുന്ന ഫിലിം റോളുകളിൽ ഓരോന്നിലും പൃഥ്വിരാജിന്റെ കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്ന കേക്കാണിത്. അടിമുടി സിനിമയായൊരു കേക്ക്. കൂട്ടത്തിൽ പൃഥ്വിയുടേയും സുപ്രിയയുടേയും അല്ലിയുടേയും ചിത്രങ്ങൾ വേറെയും.

പൃഥ്വിരാജിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. കേക്ക് നൽകി പൃഥ്വിയെ ആദ്യം ഞെട്ടിച്ചത് ഭാര്യ സുപ്രിയ തന്നെയാണ്. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ തീമിലാണ് കേക്കും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ ദ ഷുഗർ ഷിഫ്റ്റർ ബേക്കേഴ്സ് ആണ് സുപ്രിയയുടെ നിർദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയിരിക്കുന്നത്.

Read More: ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

View this post on Instagram

#Nabeel If you know you know!

A post shared by Prithviraj Sukumaran (@therealprithvi) on

പൃഥ്വിയിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്. “എല്ലാ ഉയർച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാൻ കഴിയട്ടെ,” എന്നാണ് സുപ്രിയ കുറിക്കുന്നത്.

സുപ്രിയയെ കൂടാതെ ഇന്ദ്രജിത്തും പൂർണിമയും നസ്രിയയുമെല്ലാം പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook