scorecardresearch

ബിഗ് ബിക്ക് പിറന്നാൾ; ബച്ചന്റെ ജീവിത ശീലങ്ങൾ പാഠമാക്കാം

76-ാം വയസ്സിലും ചുറുചുറുക്കോടെയുളള ബച്ചന്റെ ജീവിതശൈലി യുവാക്കൾക്ക് ഒരു പാഠമാണ്

76-ാം വയസ്സിലും ചുറുചുറുക്കോടെയുളള ബച്ചന്റെ ജീവിതശൈലി യുവാക്കൾക്ക് ഒരു പാഠമാണ്

author-image
WebDesk
New Update
ബിഗ് ബിക്ക് പിറന്നാൾ; ബച്ചന്റെ ജീവിത ശീലങ്ങൾ പാഠമാക്കാം

76-ാം പിറന്നാൾ ആഘോഷിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം 'ബിഗ് ബി'. പതിറ്റാണ്ടുകളോളം ഇന്ത്യൻ സിനിമ അടക്കിവാഴുന്ന അമിതാഭ് ബച്ചന്റെ ജീവിതശൈലി ഏവരെയും അമ്പരപ്പിക്കുന്നതാണ്. സിനിമയിലെ പോലെ തന്നെ ആരോഗ്യപരമായും നിരവധി തവണ പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് പൊരുതി തോൽപ്പിച്ച ചരിത്രമുണ്ട് അമിതാഭ് ബച്ചന്.

Advertisment

ടിബി, ലിവർ സിറോസിസ്, കൂലി സിനിമാ ഷൂട്ടിങ്ങിനിടയിലെ അപകടം തുടങ്ങിയവയെല്ലാം ചിട്ടയായ ജീവിത ശൈലി കൊണ്ട് തരണം ചെയ്താണ് അമിതാഭ് ബച്ചൻ ഇപ്പോഴും ബോളിവുഡിന്റെ താരരാജാവായി തുടരുന്നത്. 76-ാം വയസ്സിലും ചുറുചുറുക്കോടെയുളള ബച്ചന്റെ ജീവിതശൈലി യുവാക്കൾക്ക് ഒരു പാഠമാണ്.

അമിതാഭ് ബച്ചന്റെ ജീവിതശൈലിയെക്കുറിച്ച്

ചിട്ടയായ വ്യായമം

മുൻ കാലങ്ങളിലൊന്നും വ്യായാമകാര്യങ്ങളിൽ ബച്ചൻ കൂടുതലായ് ശ്രദ്ധിച്ചിരുന്നില്ല, എന്നാൽ ഒരിക്കൽ സ്ക്രീനിൽ തന്നെ കണ്ടപ്പോഴാണ് തന്റെ ശരീരഭംഗി നഷ്ടപ്പെട്ടിരിക്കുന്നെന്ന് മനസ്സിലായത്. അന്ന് മുതൽ സ്ഥിരമായ് ജിമ്മിൽ പോയി വ്യായമം ചെയ്യാറുണ്ട് ബിഗ് ബി.

ഭക്ഷണരീതി

സസ്യാഹാരിയാണ് അമിതാഭ് ബച്ചൻ. മധുര പലഹാരങ്ങൾ പാടേ ഒഴിവാക്കി ചപ്പാത്തി, പരിപ്പ് കറി മുതലായ ഭക്ഷണക്രമമാണ് പിന്തുടരുന്നത്.

Advertisment

കൃത്യനിഷ്ഠ

ബോളീവുഡിലെ യുവതാരങ്ങളെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ കൃത്യനിഷ്ഠ പാലിക്കുന്ന അളാണ് അമിതാഭ് ബച്ചൻ.

ട്രെന്റ് സെറ്റർ

ബോളിവുഡിന്റെ ട്രെന്റ് സെറ്ററാണ് അമിതാഭ് ബച്ചൻ. കണ്ണടകൾ, ലെതർ ജാക്കറ്റ്, ടർട്ടിൽ നെക്ക് സ്വെറ്റർ മുതലായവയിലൂടെ പുതിയ ഫാഷൻ തരംഗങ്ങൾ സൃഷ്ടിക്കലും ബിഗ് ബിയുടെ പതിവാണ്.

Amitabh Bachchan Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: