Happy April Fool’s Day 2019: ഏപ്രില്‍ ഒന്ന് എന്തുകൊണ്ട് ലോക വിഡ്ഢി ദിനമായി?

Happy April Fool’s Day 2019: പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിച്ചതിന് ശേഷമാണ് ഈ ദിനം ആഘോഷിച്ച് തുടങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്.

April Fool's Day
happy emoticon in box with jester hat confetti april fools day vector illustration

Happy April Fool’s Day 2019: ഏപ്രില്‍ ഒന്ന്, ലോക വിഡ്ഢി ദിനം. യാതൊരു കുറ്റബോധവുമില്ലാതെ സുഹൃത്തുക്കളേയും കൂടെ ജോലി ചെയ്യുന്നവരേയും അടുപ്പമുള്ളവരേയുമെല്ലാം പറഞ്ഞ് പറ്റിച്ച് വിഡ്ഢികളാക്കാം. കാരണം ഏപ്രില്‍ ഫൂള്‍ ദിനമാണ്. ആദ്യമായി യൂറോപ്പിലാണ് ഈ ദിനം ആഘോഷിച്ച് തുടങ്ങിയത്. പിന്നീട് ലോകമെങ്ങും ഇത് വ്യാപിച്ചു.

പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിച്ചതിന് ശേഷമാണ് ഈ ദിനം ആഘോഷിച്ച് തുടങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് അവസാനം ആഘോഷിച്ചിരുന്ന പുതുവര്‍ഷം അങ്ങനെ 1952 മുതല്‍ ജനുവരി ഒന്നിന് ആചരിച്ചു തുടങ്ങി.

ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറ്റം ആരംഭിച്ചത് ഏപ്രില്‍ ഒന്നിനാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണത്രെ വിഡ്ഢി ദിനമായി ഏപ്രില്‍ ഒന്ന് കണക്കാക്കുന്നത്.

ഫ്രാന്‍സിലാണ് ഗ്രിഗോറിയന്‍ കലണ്ടറിന് ആദ്യമായി സ്വീകാര്യത ലഭിച്ചത്. എന്നാല്‍ എല്ലാ രാജ്യങ്ങളിലും ഇത് നടന്നില്ല. ചിലര്‍ മാറ്റം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ജൂലിയന്‍ കലണ്ടര്‍ തന്നെ പിന്തുടരുകയും ചെയ്തു. പിന്നീട് ഈ കലണ്ടര്‍ പിന്തുടരാത്തവരെ പരിഹസിക്കുകയും അവരെ വിഡ്ഢികളായി കണക്കാക്കുകയും ചെയ്തു തുടങ്ങി.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Happy april fools day 2019 history of april fools day

Next Story
വാള്‍നട്ട് കഴിക്കുന്നത് സ്തനാര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കും: പഠനംwalnuts, breast cancer
The moderation of comments is automated and not cleared manually by malayalam.indianexpress.com