ലോക്ക്ഡൗൺകാലം പലർക്കും പാചകപരീക്ഷണങ്ങളുടെ കൂടെയാണ്. കേക്കിലാണ് പലരുടെയും പരീക്ഷണം. സൂപ്പർ കേക്കുകളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലും സജീവമാവുകയാണ്. ഇപ്പോഴിതാ, ഒരു പിറന്നാൾ കേക്കാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അനിയത്തി ഹൻസികയുടെ ജന്മദിനത്തിനായി നടി അഹാന കൃഷ്ണയും സഹോദരിമാരും കൂടെ ഒരുക്കിയ മെർമെയ്ഡ് കേക്കിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.
Read more: കണ്ണാം തുമ്പി പോരാമോ, എന്നോടിഷ്ടം കൂടാമോ? അനിയത്തിയ്ക്കായി അഹാനയുടെ പാട്ട്
ബീച്ചും മത്സ്യകന്യകയുമൊക്കെ തീമായി വരുന്ന ഒരു കേക്ക് വേണം എന്നതായിരുന്നു അഹാനയുടെയും സഹോദരിമാരുടെയും ആവശ്യം. മിയാസ് കപ്പ്കേക്കറിയാണ് മനോഹരമായ ഈ കേക്ക് ഒരുക്കിയിരിക്കുന്നത്.
മെർമെയ്ഡ് തീമിൽ തന്നെയാണ് അനിയത്തിയുടെ ജന്മദിനാഘോഷപാർട്ടിയുടെ സജ്ജീകരണങ്ങളും അഹാന ഒരുക്കിയത്.