scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

ന്യൂ ഇയർ ആഘോഷത്തിന്റെ ഹാങ്ങോവർ മാറ്റാം; ഇതാ ചില ടിപ്സ്

ആഘോഷക്കുടിയുടെ ഹാങ്ങോവർ മാറ്റാം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

hangover cure, simple and easy hangover remedies, new year news, new year 2022, alcohol and hangover, munmun ganeriwal on alcohol, how to avoid binge-drinking, tips to remedy hangover

സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ന്യൂ ഇയർ ആഘോഷമാക്കിയതിനു ശേഷം പുതുവത്സരദിനത്തിൽ ഹാങ്ങോവറോടെ ദിവസം തുടങ്ങുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. ആഘോഷ രാവിലെ മദ്യപാനത്തിന്റെ അനന്തരഫലമാണ് പലപ്പോഴും ഈ ഹാങ്ങോവറും ഉന്മേഷമില്ലായ്മയും.

നിങ്ങൾ ഒരു തുടക്കക്കാരനോ പരിചയസമ്പന്നനോ ആവട്ടെ, ഏതാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുതുവത്സരപുലരിയിലെ ഇത്തരം ഹാങ്ങോവർ പ്രശ്‌നങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിയും. കടുത്ത തലവേദനയോ, മന്ദതയോ ഒക്കെ തോന്നുന്നുവെങ്കിൽ ഉടനടി ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്ന ചില ടിപ്സുകളാണ് ഇവിടെ പറയുന്നത്.

ധാരാളം വെള്ളം കുടിക്കുക

ന്യൂ ഇയർ ആഘോഷത്തിനിടെ മദ്യം ധാരാളമായി ശരീരത്തിലെത്തുന്നതോടെ നിർജ്ജലീകരണം സംഭവിക്കുകയും ശരീരത്തിലെ വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അളവ് കുറയുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളിലായി ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഈ ഹാങ്ങോവർ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ വഴികളിലൊന്ന്. വെറുതെ വെള്ളം കുടിക്കുന്നതിനു പകരം പഞ്ചസാര ചേർക്കാത്ത നാരങ്ങാവെള്ളം കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വിശപ്പു തോന്നുമ്പോൾ ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കുക.

നിർജ്ജലീകരണം മൂലമുണ്ടാവുന്ന പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളുന്ന ഭക്ഷണപദാർത്ഥങ്ങളും കഴിക്കണമെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ മുൺമുൺ ഗനേരിവാൾ പറയുന്നത്. “കരിമ്പ്, ഉണക്കമുന്തിരി, മാതളനാരങ്ങ, ഇളനീർ എന്നിവയയെല്ലാം കരളിലെ വിഷാംശം ഇല്ലാതാക്കുന്നതിനും വിഷവസ്തുക്കളെ പുറംതള്ളാനും മികച്ചതാണ്. അതിനാൽ, ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ ഇത്തരം പദാർത്ഥങ്ങളും ഹാങ്ങോവർ പ്രതിവിധിയായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.”

ഉച്ചഭക്ഷണം മിതമാക്കുക

മൂന്നുനേരമായി ഭക്ഷണം ക്രമപ്പെടുത്താതെ ഇടയ്ക്ക് ലഘുഭക്ഷണം കഴിക്കുക. വിശപ്പു തോന്നുന്നില്ലെങ്കിൽ സൂപ്പു പോലുള്ള പാനീയങ്ങൾ കഴിക്കാം. ഉച്ചഭക്ഷണത്തിന് തൈര് സാദം പോലെ വയറിന് സുഖം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം.

കാപ്പിയും ചായയും ഒഴിവാക്കുക

കഫീൻ​ ധാരാളം അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങൾ കൂടുതൽ നിർജ്ജലീകരണത്തിന് കാരണമാവും എന്നതിനാൽ അവ ഒഴിവാക്കാം. ഡീഹൈഡ്രേഷൻ കൂടുന്നത് പലരിലും ശർദ്ദിയ്ക്ക് കാരണമാവാറുണ്ട്.

നന്നായി വിശ്രമിക്കുക

സുഖം പ്രാപിക്കാനുള്ള ഒരു നല്ല മാർഗം കഴിയുന്നത്ര വിശ്രമിക്കുക എന്നതാണ്. അതിനാൽ നന്നായി വിശ്രമിക്കുക.

ഉടനടി മദ്യം വേണ്ട

ഹാങ്ങോവർ മാറും മുൻപെ വീണ്ടും മദ്യം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മദ്യപാനത്തിന് ഒരു ഇടവേള നൽകുക. പകരം നോൺ ആൽക്കഹോളിക് പാനീയങ്ങൾ കഴിക്കാം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Hangover cure easy remedies tips new year eve party alcohol drinking