scorecardresearch
Latest News

എണ്ണമയമുള്ള തലയോട്ടിയാണോ? നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ

എണ്ണമയമുള്ളതോ വരണ്ടതോ ആയ തലയോട്ടിയിൽ കണ്ടീഷണർ പുരട്ടുന്നത് ഒരിക്കലും നല്ലതല്ല

എണ്ണമയമുള്ള തലയോട്ടിയാണോ? നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ

തലയോട്ടിയിൽ വഴുവഴുപ്പ് ചിലപ്പോഴെങ്കിലും പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. ചെറിയ എണ്ണമയം സ്വാഭാവികമാണ്. എന്നാൽ മുടിയിൽ തുടർച്ചയായുള്ള വഴുവഴുപ്പോ, അമിതമായ എണ്ണമയമുള്ള തലയോട്ടിയോ പ്രശ്നമാണ്. എണ്ണമയമുള്ള തലയോട്ടിയെ എങ്ങനെ ചികിത്സിക്കാം, വീട്ടിൽ ലഭ്യമായ ചികിത്സകളൊന്നും ഫലപ്രദമല്ലെങ്കിൽ എന്തുചെയ്യണം എന്നതിനെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്.

നിങ്ങളുടേത് എണ്ണമയമുള്ള തലയോട്ടിയാണെങ്കിൽ ചെയ്യാവുന്നത് ഇനി പറയുന്നവയാണ്.

  1. മുടി വൃത്തിയായി കഴുകുക

വഴുവഴുപ്പുള്ള തലയോട്ടിയിൽനിന്നും രക്ഷ നേടുന്നതിനുള്ള പ്രധാന മാർഗം മുടി വൃത്തിയായി കഴുകുകയാണ്. ശരീരത്തിലെ ഗ്രന്ഥികൾ എണ്ണ പുറന്തള്ളുന്നു, ഇത് തലയോട്ടിയിൽ വഴുവഴുപ്പും എണ്ണമയവും ഉണ്ടാക്കുന്നു. ശരിയായ ഉൽപ്പന്നം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ ആരോഗ്യം നിലനിർത്തുകയും തലയോട്ടിയിൽ വളരെയധികം എണ്ണ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. ആഴ്ചയിൽ 2-3 തവണ മുടി കഴുകുക.

  1. ഹെയർ ബ്രഷുകൾ പതിവായി വൃത്തിയാക്കുക

പതിവായി ഹെയർ ബ്രഷുകൾ വൃത്തിയാക്കുക. എണ്ണമയമുള്ള തലയോട്ടിയിൽ ബ്രഷുകൾ ഉപയോഗിക്കുമ്പോൾ ധാരാളം അണുക്കളും അഴുക്കും ഇവയിൽ അടിഞ്ഞുകൂടും. ഇവ വൃത്തിയാക്കിയില്ലെങ്കിൽ ബാക്ടീരിയ പെരുകും. ആരോഗ്യകരമല്ലാത്ത തലയോട്ടിക്കുപുറമേ, വൃത്തിഹീനമായ ബ്രഷുകൾ ഉപയോഗിച്ച് മുടി ചീകുന്നത് തലയോട്ടിയെ കൂടുതൽ വഴുവഴുപ്പുള്ളതാക്കും.

  1. ഹീറ്റ്-സ്റ്റൈലിങ് ഒഴിവാക്കുക

തലയോട്ടിയിൽ വഴുവഴുപ്പ് കൂടുതലാണെങ്കിൽ ഹീറ്റിങ് ഉപകരണങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്. അവ മുടിയെ ദുർബലപ്പെടുത്തുകയും തലയോട്ടിയെ എണ്ണമയമുള്ളതാക്കുന്നതിലൂടെ മുടിക്ക് ദീർഘകാല ദോഷം വരുത്തുകയും ചെയ്യുന്നു. മുടി സ്റ്റൈൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നോ-ഹീറ്റ് സ്റ്റൈലിങ് ടെക്നിക്കുകൾ പരിഗണിക്കുക. ചില സന്ദർഭങ്ങളിൽ ഹീറ്റ്-സ്റ്റൈലിങ് ഒഴിവാക്കാനാവാത്തതാണെങ്കിൽ, ഒരു ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ ഉപയോഗിക്കുക.

  1. മുട്ടയുടെ മഞ്ഞക്കരു കൊണ്ടുള്ള ഹെയർ മാസ്ക് പരീക്ഷിക്കുക

മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന പ്രോട്ടീനും ഉയർന്ന സൾഫേറ്റും എണ്ണമയമുള്ള തലയോട്ടിക്ക് അത്ഭുതകരമാണ്. കൂടാതെ, മുടിയെ ശക്തിപ്പെടുത്തുകയും മിനുസമാർന്നതുമാക്കും. മഞ്ഞക്കരു തലയോട്ടിയിലെ പിഎച്ച് നിലനിർത്തുന്നു, അതേസമയം മുടി വരണ്ടതാക്കാതെ എണ്ണ ഉത്പാദനം കുറയ്ക്കുന്നു. മഞ്ഞക്കരു നേരിട്ട് തലയോട്ടിയിൽ പുരട്ടി 10 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

  1. തലയോട്ടിയിൽ കണ്ടീഷണർ പ്രയോഗിക്കരുത്

എണ്ണമയമുള്ളതോ വരണ്ടതോ ആയ തലയോട്ടിയിൽ കണ്ടീഷണർ പുരട്ടുന്നത് ഒരിക്കലും നല്ലതല്ല. ഇത് മുടികൊഴിച്ചിലിന് ഇടയാക്കുന്നു, തലയോട്ടി എണ്ണമയമുള്ളതാക്കുന്നു.

  1. മുടിയിൽ എപ്പോഴും തൊടുന്നത് ഒഴിവാക്കുക

തലമുടി എത്രയധികം തൊടുന്നുവോ അത്രയധികം എണ്ണമയമാകും. തലമുടി ആവർത്തിച്ച് ബ്രഷ് ചെയ്യുന്നതിലൂടെയും തൊടുന്നതിലൂടെയും എണ്ണ ഗ്രന്ഥികൾക്ക് ഉത്തേജനം ലഭിക്കും. ഇത് തലയോട്ടിയെ എണ്ണമയമുള്ളതാക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Haircare how to cure oily scalp at home