മുടിക്കൊഴില്‍ ഇല്ലാതാക്കാനുളള പൊടിക്കൈകള്‍ പരീക്ഷിച്ച് മടുത്തവരാണോ നിങ്ങള്‍? വീട്ടില്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന 3 ചേരുവകള്‍ കൊണ്ടൊരു അടിപ്പൊടി ഹെയര്‍ പാക്ക് ഉണ്ടാക്കാമെന്നു പറയുകയാണ് ‘ബ്യൂട്ടിഫുള്‍ യൂ ടിപ്പ്‌സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ്. മുടിക്കൊഴിച്ചില്‍ കുറയ്ക്കാന്‍ മാത്രമല്ല തിളങ്ങുന്ന മുടിയിഴകള്‍ സ്വന്തമാക്കാനും ഈ പാക്ക് ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
ഈ ഹെയര്‍ പാക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം
- 3 ടീ സ്പൂണ്‍ അലോവേര ജെല്‍
- 3 ടീ സ്പൂണ്‍ തൈര്
- 2-3 ടീ സ്പൂണ്‍ വെളിച്ചെണ്ണ
ഇവ മൂന്നും മിക്‌സി ഉപയോഗിച്ച് പാക്ക് രൂപത്തിലുളള മിശ്രിമാക്കിയെടുക്കുക. നനവുളള മുടിയില്‍ നല്ലവണ്ണം തേച്ചുപിടിപ്പിക്കുക. 15 മിനിറ്റുകള്‍ക്കു ശേഷം കഴുകി കളയാവുന്നതാണ്.
അലോവേരയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ,സി, ഇ എന്നിവ മുടി വളരാനും, തിളക്കമുണ്ടാകാനും സഹായിക്കുന്നു. തൈരില്‍ ഉള്‍പ്പെടുന്ന ലാക്റ്റിക്ക് ആസിഡ് തലയോട്ടി വൃത്തിയാക്കുകയും വെളിച്ചെണ്ണ താരന്‍, വരള്‍ച്ച എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു.
ആഴ്ച്ചയില്‍ ഒരു തവണ ഈ പാക്ക് ഉപയോഗിക്കുക. പാര്‍ലറില്‍ ചെന്നു ചെയ്യുന്ന ഹെയര്‍ സ്പാക്ക് തുല്ല്യമായ ഫലം ലഭിക്കുന്നതാണ്.