scorecardresearch
Latest News

ഇങ്ങനെ എണ്ണ പുരട്ടി നോക്കൂ; മുടി തഴച്ചു വളരും

ആഴ്ചയിലൊരിക്കൽ മാത്രം എണ്ണ ഉപയോഗിക്കുന്നവരാണെങ്കിൽ പോലും, എണ്ണയിടുന്നത് ശരിയായ രീതിയിലാണെങ്കിൽ മുടിയുടെയും ശിരോചർമ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും പറ്റും

ഇങ്ങനെ എണ്ണ പുരട്ടി നോക്കൂ; മുടി തഴച്ചു വളരും

മുടിയിൽ എണ്ണ പുരട്ടുന്നത് മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ്. മുടിവേര് മുതൽ അറ്റം വരെ അമ്മയോ മുത്തശ്ശിമാരോ ഒക്കെ എണ്ണ തേച്ചുപിടിപ്പിച്ചുതന്ന ഒരു കുട്ടിക്കാലം പലർക്കും ഓർത്തെടുക്കാൻ ഉണ്ടാവും.

എന്നാൽ വർഷങ്ങൾ പോകെ എണ്ണയിടൽ എന്നത് പലർക്കും ഒരു ചടങ്ങാണ്. നെറുകയിൽ കുറച്ച് എണ്ണ പൊത്തി ഒന്ന് മസാജ് ചെയ്തെന്നു വരുത്തുന്നതാണ് പലരിലും കണ്ടുവരുന്നൊരു ശീലം. ഇങ്ങനെ പേരിന് എണ്ണ പുരട്ടിയതുകൊണ്ട് മുടിയ്ക്ക് പ്രത്യേകഗുണമൊന്നുമില്ല.

ആഴ്ചയിലൊരിക്കൽ മാത്രം എണ്ണ ഉപയോഗിക്കുന്നവരാണെങ്കിൽ പോലും എണ്ണയിടുന്നത് ശരിയായ രീതിയിലാണെങ്കിൽ മുടിയുടെയും ശിരോചർമ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും പറ്റും. ഒപ്പം താരൻ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടുകയുമാവാം. ശരിയായ രീതിയിൽ എണ്ണയിടേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ആയുർവേദ ഡോക്ടറായ വൈശാലി.

  • എണ്ണയിടുന്നതിനു മുൻപ് മുടി നന്നായി കെട്ടറുക്കുക.
  • ചെറിയ രീതിയിൽ ചൂടാക്കിയെടുത്ത എണ്ണയാണ് എപ്പോഴും മുടിയിൽ പുരട്ടാൻ നല്ലത്.
  • വിരലുകൊണ്ടോ, ഒരു പഞ്ഞിയിൽ മുക്കിയോ എണ്ണ മുടിവേരുകളിൽ പുരട്ടുക. ശേഷം വിരലുകൾ ഉപയോഗിച്ച് മുടിവേരുകളുടെ ഭാഗത്തായി മസാജ് ചെയ്യുക.
  • എണ്ണ പുരട്ടണമല്ലോ എന്നോർത്ത് പുരട്ടരുത്. 25-30 മിനിറ്റെങ്കിലും മസാജ് ചെയ്തില്ലെങ്കിൽ കാര്യമില്ല.
  • നല്ല രീതിയിൽ മുടിക്കൊഴിച്ചിൽ അനുഭവിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഒരു കാരണവശാലും ആവണക്കെണ്ണ ഉപയോഗിക്കരുത്.
  • 10-12 മണിക്കൂറിൽ കൂടുതൽ ഒരു കാരണവശാലും എണ്ണ മുടിയിൽ പുരട്ടിയിരിക്കാൻ പാടില്ല. രാത്രി കിടക്കും മുൻപ് എണ്ണ പുരട്ടി കിടക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക.
  • വെളിച്ചെണ്ണ, നീലഭൃംഗാദി എണ്ണ, ബ്രഹ്മി ഓയിൽ എന്നിവയൊക്കെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എണ്ണകളാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Hair oiling secrets for better hair