വേനൽക്കാലത്തിനും മഴക്കാലത്തിനും ശേഷം കാലാവസ്ഥ മഞ്ഞുകാലത്തേക്ക് കടന്നിരിക്കുകയാണ്. മഞ്ഞുകാലം തണുത്ത അന്തരീക്ഷത്തിനൊപ്പം ചർമ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങളും കൊണ്ടുവരുന്നു. ഈ സീസൺ വരണ്ടതാണ്, അതിനാൽ നമ്മുടെ ചർമ്മത്തെയും തലയോട്ടിയെയും വരണ്ടതും അടരുകളുള്ളതുമാക്കുന്നു. തൽഫലമായി, ശൈത്യകാലത്ത് അമിതമായ അളവിൽ മുടി കൊഴിച്ചിൽ നമുക്ക് അനുഭവപ്പെടുന്നു.
“ശീതകാലവും മുടികൊഴിച്ചിലും ഒരുമിച്ച് പോകുന്നു, അല്ലേ? ശരി, ഞങ്ങൾ അവരുടെ സൗഹൃദബന്ധം തകർക്കുകയും ഞങ്ങളുടെ പ്രിയപ്പെട്ട സീസണിൽ ഞങ്ങളുടെ വിലയേറിയ മുടി നശിപ്പിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ട സമയമാണിത്,” ആയുർവേദ വിദഗ്ധൻ ഡോ ദിക്സ ഭാവ്സർ പറഞ്ഞു, ശൈത്യകാലത്ത് മുടി കൊഴിച്ചിൽ തടയുന്നതിനുള്ള നുറുങ്ങുകൾ അവർ പങ്കിട്ടു.
ഈ ശൈത്യകാലത്ത് മുടികൊഴിച്ചിൽ നിന്ന് സ്വയം രക്ഷിക്കാൻ ഈ ലളിതമായ ടിപ്സുകൾ ഡോ ഭാവ്സർ നിർദ്ദേശിക്കുന്നു.
ദിവസവും നെല്ലിക്ക കഴിക്കുക
നിങ്ങൾക്ക് രാവിലെ നെല്ലിക്ക നീര് കഴിക്കാം, അല്ലെങ്കിൽ നെല്ലിക്ക കടിക്കുക. നിങ്ങൾക്ക് ഇത് പൊടി രൂപത്തിലും കഴിക്കാം. ച്യവനപ്രാശ്യമായോ നെല്ലിക്ക ജ്യൂസ് ആയോ ഇത് കഴിക്കുന്നചും നിങ്ങൾക്ക് ഗുണം ചെയ്യുന്ന ഈ ഫലം കഴിക്കാനുള്ള മറ്റ് വഴികളാണ്.
മുടിയിൽ എണ്ണ തേക്കുക
നമ്മളിൽ പലരും ഇത് ഒഴിവാക്കുന്നുണ്ടെങ്കിലും, മുടിയിൽ എണ്ണ തേക്കുന്നത് പ്രധാനമാണെന്ന് വിദഗ്ദർ പറയുന്നു. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷണം നിങ്ങളുടെ മുടിക്ക് ആവശ്യമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും മുടിയിൽ എണ്ണ തേക്കുക.
Also Read: ഈ പോഷകാഹാരങ്ങൾ കഴിച്ച് ദിവസം തുടങ്ങൂ; മാറ്റം കണ്ടറിയൂ
വെളിച്ചെണ്ണ, അംല എണ്ണ, ഭൃംഗരാജ് ഓയിൽ, ആവണക്കെണ്ണ, എള്ളെണ്ണ അല്ലെങ്കിൽ ഇവയുടെ എല്ലാം മിശ്രിതം ഉപയോഗിക്കാൻ ദിക്സ ഭാവ്സർ നിർദ്ദേശിച്ചു.
ശർക്കര കഴിക്കുക
മഞ്ഞുകാലത്ത് ശർക്കര കഴിക്കുന്നത് നല്ലതാണ്. ദഹനപ്രശ്നങ്ങൾ, കുറഞ്ഞ ഹീമോഗ്ലോബിൻ, മധുരത്തോടുള്ള ആസക്തി എന്നിവയ്ക്ക് ഇത് സഹായകരമാണ്. ഇത് നിങ്ങളെ ഊഷ്മളമായി നിലനിർത്തുന്നു. പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കാം. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ശർക്കര കഴിക്കുക അല്ലെങ്കിൽ അത് ഉപയോഗിച്ച് ആരോഗ്യകരമായ എനർജി ബോളുകൾ ഉണ്ടാക്കാം
എള്ളുകൊണ്ടുള്ള എനർജി ബോളുകൾ കഴിക്കുക
മുടി കൊഴിച്ചിലിന് പരിഹാരമെന്ന നിലയിൽ എള്ള് മികച്ചതാണ്, പ്രത്യേകിച്ച് ശൈത്യകാലത്ത് കഴിക്കുമ്പോൾ.
നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക
ഇത് മഞ്ഞുകാലമായതിനാലും നിങ്ങളുടെ ദഹനം അതിന്റെ ഉച്ചസ്ഥായിയിലായതിനാലും നിങ്ങൾക്ക് വിശപ്പ് തോന്നുമ്പോഴെല്ലാം ജങ്ക് ഫുഡോ വറുത്ത ഭക്ഷണങ്ങളോ കഴിക്കാൻ തോന്നും. എന്നാൽ അവ കഴിക്കുന്നത് കുറയ്ക്കുക. പകരം ചൂടുള്ളതും പുതിയതും വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. വ്യായാമം ചെയ്യാൻ മറക്കാതിരിക്കുക.
നെയ്യ് കഴിക്കുക
ഈ വരണ്ട കാലാവസ്ഥയിൽ നിങ്ങളുടെ കുടലിനും ചർമ്മത്തിനും ഏറ്റവും മികച്ച മോയ്സ്ചറൈസറാണ് നെയ്യ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.
കാൽ ഉഴിച്ചിൽ
ഉറക്കസമയം കാൽ മസാജ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും ശരീരത്തിനും മനസ്സിനും പുഷ്ടി നൽകാനും സഹായിക്കുന്നു.
നസ്യം
രാത്രിയിൽ മൂക്കിൽ നെയ്യ് തുള്ളികൾ ഉറ്റിക്കുന്നത് പല കാര്യങ്ങൾക്കും നല്ലതാണ്. മുടി കൊഴിച്ചിൽ, നരച്ച മുടി മുതൽ സമ്മർദ്ദവും ഉറക്കമില്ലായ്മയും വരെയുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഇത് സഹായിക്കും.
Also Read: ഉണക്ക മുന്തിരി കഴിക്കുന്നതിനുള്ള മികച്ച സമയം ഇതാണ്