/indian-express-malayalam/media/media_files/2025/01/22/wNeJ3bKQnzt9MUEz76AE.jpg)
തലമുടി പരിചരണത്തിന് കറിവേപ്പില ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/04/AAqBBakHv7ZduOTmT8is.jpg)
ഇനി കറിവേപ്പില കാണുമ്പോൾ നല്ല മണമാണ് അതുകൊണ്ട് കറിയിൽ ചേർത്തു കളയാം എന്നു മാത്രമല്ല മുടിയുടെ പരിചരണത്തിനും ഉപയോഗിക്കാം എന്നു കൂടി ചിന്തിക്കൂ.
/indian-express-malayalam/media/media_files/2025/01/22/Y7LWSvINOAJtp6RwDeah.jpg)
കറിവേപ്പില ഉലുവ
രണ്ട് ടീസ്പൂൺ കറിവേപ്പില അരച്ചതിലേയ്ക്ക് രണ്ട് ടീസ്പൂൺ ഉലുവയില അരച്ചതും നെല്ലിക്കയും, രണ്ട് ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കുന്നത് തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഗുണകരമാകും.
/indian-express-malayalam/media/media_files/2024/10/31/mfnzGauftoDbHOc09rw9.jpg)
കറിവേപ്പില എണ്ണ
ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത് അതിൽ കറിവേപ്പില ചേർത്തു ചൂടാക്കാം. കറിവേപ്പിലയുടെ നിറം മാറിയതിനു ശേഷം അടുപ്പണച്ച് എണ്ണ തണുക്കാൻ മാറ്റി വയ്ക്കാം. 15 മിനിറ്റിനു ശേഷം തലമുടി കഴുകാം. ആഴ്ചയിൽ 2 അല്ലെങ്കിൽ 3 തവണയൊക്കെ ഇത് ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/uploads/2021/03/curry-leaves.jpg)
കറിവേപ്പില സെറം
ഏതാനും കറിവേപ്പില ഇലകൾ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം. അത് മിക്സിയിൽ ഇട്ട് അരച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചിയും കുറച്ച് വെള്ളവും ചേർത്തിളക്കി വെള്ളം അരിച്ചെടുക്കാം. രണ്ട് വിറ്റാമിൻ ഇ ക്യാപ്സൂളും നാരങ്ങാ നീരും ചേർത്ത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. ശേഷം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2024/12/27/curry-leaves-facepak-ws-07.jpg)
കറിവേപ്പില നെല്ലിക്ക ഹെയർപാക്ക്
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ചേർത്തു തിളപ്പിക്കാം. കഴുകി തുടച്ചെടുത്ത ഒരു കപ്പ് കറിവേപ്പില നന്നായി അരയ്ക്കാം. അത് തിളച്ചു വന്ന എണ്ണയിലേയ്ക്ക് നെല്ലിക്കപ്പൊടിയോടൊപ്പം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. തുടർന്ന വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ ഹെയർ മാസ്ക് ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us