/indian-express-malayalam/media/media_files/2024/12/24/dUK4q9bVfFo2pzjtokg8.jpeg)
മുടിയുടെ പരിചരണത്തിന് തേങ്ങാവെള്ളം ചിത്രം: ഫ്രീപിക്
തേങ്ങാ വെള്ളം എന്ന് കേൾക്കുമ്പോൾ തന്നെ കുളിർമയും രുചിയും ആയിരിക്കും മനസ്സിലേയ്ക്കു വരിക. രുചിയേക്കാളും അധികമാണ് അതിൻ്റെ ഗുണങ്ങൾ. ധാതുക്കൾ, എലക്ട്രോലൈറ്റുകൾ, പ്രകൃതിദത്തമായ പഞ്ചസാര, വിറ്റാമിനുകൾ എന്നിവ തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇവയിൽ ആൻ്റി ഏജിങ് ആൻ്റി ബാക്ടീരിയൽ സവിശേഷതകളുമുണ്ട്.
രുചിയിൽ മാത്രമല്ല ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിനും തേങ്ങാവെള്ളം ഏറെ ഗുണങ്ങൾ ചെയ്യും. എങ്കിൽ തലമുടി പരിചരണത്തിൽ ഇതിനുള്ള പ്രാധന്യം എന്തെന്നും അറിഞ്ഞാലോ?
തേങ്ങാവെള്ളം തലമുടിക്ക്
ധാരാളം ജാലംശം അടങ്ങിയിരിക്കുന്ന തേങ്ങാവെള്ളം മികച്ച ദാഹ ശമനിയാണ്. മാത്രമല്ല തലമുടി ഹൈഡ്രേറ്റ് ചെയ്യന്നതിനും ഇത് ഉപകാരപ്പെടും.
തേങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ആൻ്റി ബാക്ടീരിയൽ ഫാറ്റി ആസിഡാണ്. ഇത് തലയോട്ടി വരണ്ടു പോകുന്നതു തടയുന്നു. എലക്ട്രോലൈറ്റ്, അമിനോആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. മുടിയുടെ കരുത്ത് വർധിപ്പിക്കുന്ന പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തേങ്ങാവെള്ളം. ഇത് മുടികൊഴിച്ചിൽ, താരൻ, മറ്റ് അസ്വസ്ഥതകൾ പരിഹരിക്കുന്നു.
തേങ്ങാവെള്ളം തലമുടിയിൽ എങ്ങനെ ഉപയോഗിക്കാം?
ഹെയർപാക്ക്
നന്നായി പഴുത്ത ഒരു പഴം ഉടച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് , കുറച്ച് തേങ്ങാവെള്ളം എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടാം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
മുടി കഴുകാൻ
തേങ്ങാവെള്ളം ഡയല്യൂട്ട് ചെയ്യാതെ തന്നെ ഉപയോഗിക്കാം. ഷാമ്പൂ ഉപയോഗിച്ചതിനു ശേഷം തേങ്ങാവെള്ളം കൊണ്ട് മുടി കഴുകാം.
/indian-express-malayalam/media/media_files/2024/12/24/DJyQLkrqwB3DDMvgLYVl.jpg)
ഹെയർ സ്പ്രേ
മുക്കാൽ കപ്പ് തേങ്ങാവെള്ളത്തിലേയ്ക്ക് ഒരു കപ്പ് വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. ശേഷം തലയോട്ടിയിലും മുടിയിലും ഉപയോഗിക്കാം.
ഷാമ്പൂവിനൊപ്പം
നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രിയപ്പെട്ട ഷാമ്പൂവിലോ കണ്ടീഷ്ണറിലോ തേങ്ങാവെള്ളം കലർത്തി ഉപയോഗിക്കാവുന്നതാണ്. കാൽ കപ്പ് തേങ്ങാ വെള്ളം ഇങ്ങനെ ചേർത്തു നോക്കൂ.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
എന്തെങ്കിലും തരത്തിലുള്ള അലർജി നേരിടുന്നവർ സ്ഥിരമായി തേങ്ങാവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശങ്ങൾ തേടാൻ മറക്കേണ്ട.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us