/indian-express-malayalam/media/media_files/2025/05/14/yrXr7nkq3kmN8rTf9c2L.jpg)
മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ തലമുടിയഴക് മെച്ചപ്പെടുത്തും | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/14/hair-care-using-moringa-1-961980.jpg)
വിറ്റാമിൻ, ധാതുക്കൾ, അമിനോ ആസിഡുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിങ്ങനെ നിരവധി പോഷകങ്ങളാണ് മുരിങ്ങയിൽ അടങ്ങിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/14/hair-care-using-moringa-2-351164.jpg)
തലയോട്ടിയുടെ ആരോഗ്യത്തിന് ഗുണകരമായ ക്ലോറോജെനിക് ആസിഡ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആൻ്റി ഓക്സിഡൻ്റുകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.
/indian-express-malayalam/media/media_files/2025/05/14/hair-care-using-moringa-3-521864.jpg)
മുരിങ്ങയില പൊടി
മുരിങ്ങയില വേർപെടുത്തി കഴുകി വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കാം. ശേഷം അത് പൊടിച്ചെടുത്ത് മാസങ്ങളോളം സൂക്ഷിക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണയോ, കഞ്ഞിവെള്ളമോ ചേർത്ത് തലമുടിയിൽ പുരട്ടാം. അൽപ്പ സമയത്തിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/05/14/hair-care-using-moringa-4-924369.jpg)
മുരിങ്ങയില എണ്ണ
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഉണക്കിയെടുത്ത മുരിങ്ങയില ചേർക്കാം. ഇലയുടെ നിറം മാറി വരുമ്പോൾ അടുപ്പണയ്ക്കാം. തണുത്തതിനു ശേഷം വൃത്തിയുള്ള ഈർപ്പമില്ലാത്ത കുപ്പിയിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. ചെറു ചൂടോടെ ഈ എണ്ണ തലയോട്ടിയിൽ പുരട്ടി 10 മുതൽ പതിനഞ്ചു മിനിറ്റു വരെ മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളഞ്ഞോളൂ.
/indian-express-malayalam/media/media_files/2025/05/14/hair-care-using-moringa-5-105118.jpg)
മുരിങ്ങയില ഹെയർ മാസ്ക്
മുരിങ്ങയിലയിലേയ്ക്ക് വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേർത്ത് അരച്ചെടുക്കാം. ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us