/indian-express-malayalam/media/media_files/2025/01/23/0i8B5VCtEqw21yTaPaZE.jpeg)
പുതിനയില തലമുടി സംരക്ഷണത്തിന് | ചിത്രം: ഫ്രീപിക്
കാലാവസ്ഥയ്ക്കനുസരിച്ച് സൗന്ദര്യ പരിചരണത്തിൽ മാറ്റങ്ങൾ കൊണ്ടു വരണം. തലമുടിയുടെ കാര്യത്തിൽ പ്രത്യേക പരിചരണം ആവശ്യമില്ല. ചൂടും വിയർപ്പും മുടി വേരുകളിൽ അമിതമായി സെബം അടിഞ്ഞു കൂടുന്നതിനു കാരണമാകും. വിയർപ്പു കൂടുന്നതോടെ തലയോട്ടിയിൽ ചൊറിച്ചിലുണ്ടാകുന്നു. ഇത് പ്രശ്നങ്ങൾ വഷങ്ങളാക്കുകയേ ഉള്ളൂ.
അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം മുടിയിഴകൾ വരണ്ടതാക്കുന്നു ഇത് താരനിലേയ്ക്കു നയിക്കും.
തലയോട്ടിക്ക് തണുപ്പേകി ഈർപ്പം തടഞ്ഞു നിർത്തി ആരോഗ്യവും കരുത്തുമുള്ള മുടി വളരാൻ സ്പാ ചെയ്യുന്നത് ഗുണകരമാണ്. അതിനായി പുതിനയില ഉപയോഗിക്കാവുന്നതാണ്.
പുതിനയിലയുടെ ഉപയോഗം
താരൻ അകറ്റാൻ
ഒരു പിടി പുതിനയില അരച്ചെടുക്കാം. അതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം.​ ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയർമാസ്ക് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/01/23/Ik7YQ21R77EWIzFWKwEE.jpg)
മുടികൊഴിച്ചിലിന്
അഞ്ച് തുള്ളി പുതിനയില എണ്ണയിലേയ്ക്ക് 3 ടേബിൾസ്പൂൺ​ വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
എണ്ണ മയമുള്ള തലയോട്ടിക്ക്
ഒരു പിടി പുതിനയിലയിലേയ്ക്ക് കർപ്പൂരം പൊടിച്ചതു ചേർത്ത് അരച്ചെടുക്കാം. അതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം.​ ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us