/indian-express-malayalam/media/media_files/2025/06/09/BAeULTHOvdHhg4oUg3vQ.jpg)
ഏറെക്കാലമായി കറിവേപ്പില മുടി പരിചരണത്തിന് ഉപയോഗത്തിലുണ്ട് | ചിത്രം: ഫ്രീപിക്
മുടികൊഴിച്ചിലും, താരനും, ചെറിച്ചിലും, അസ്വസ്ഥതയും സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാരേയും അലറ്റുന്ന പ്രധാന പ്രശ്നങ്ങളാണ്. എന്നാൽ ഓരോ പ്രശ്നങ്ങൾക്കും പ്രത്യേകം പരിഹാരം കാണുന്നതിനു പകരം ഇതിനെല്ലാം കൂടി ഒരു ഒറ്റമൂലി ലഭ്യമാണോ?. വളരെക്കാലം മുമ്പ് തന്നെ ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യ പരിപാലനത്തിൽ സ്ഥിരമായി ഉപയോഗിച്ചു വരുന്നവയാണ് കറിവേപ്പില.
Also Read: കെമിക്കൽ രഹിത ഷാമ്പൂ വേണോ? എങ്കിൽ തേനും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിച്ചൂ നോക്കൂ
കറിവേപ്പില മാത്രമല്ല അതിനൊപ്പം ഉലുവ കൂടി ചേർക്കുന്നത് ഏറെ ഫലപ്രദമാണ്. ഉലുവയ്ക്ക് ആൻ്റി ബാക്ടീരിയൽ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. അത് താരൻ, മുടികൊഴിച്ചിൽ എന്നിവ തടഞ്ഞ് തലമുടിക്ക് ആഴത്തിലുള്ള പോഷണം നൽകും.
Also Read: കടയിൽ നിന്നും വാങ്ങേണ്ട, തേയിലയും ഗ്രാമ്പൂവും ഉണ്ടെങ്കിൽ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം
കറിവേപ്പിലയ്ക്ക് ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൂടാതെ അത് അകാല നരയ്ക്ക് മികച്ച പ്രതിവിധിയാണ്.
ചേരുവകൾ
- കറിവേപ്പില
- ഉലുവ
- ജീരകം
- അരി
- കടുകെണ്ണ
/indian-express-malayalam/media/media_files/2025/05/29/IWwe0WlHlNUnpSkEMTJl.jpg)
തയ്യാറാക്കുന്ന വിധം
ഉലുവയും അരിയും ജീരകവും വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വയ്ക്കാം. രാവിലെ ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കാം. കുറച്ച് കടുകെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. മുടിയിലേയ്ക്ക് ഈ ഹെയർമാസ്ക് പുരട്ടി 40 മിനിറ്റ് വിശ്രമിക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും. 40 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഒപ്പം കണ്ടീഷ്ണർ ഉപയോഗിക്കാൻ മറക്കരുത്.
Also Read: അകാല നരയ്ക്ക് 5 മിനിറ്റിൽ പരിഹാരം നേടാം, തേയിലയും കരിഞ്ചീരകവും കൈയ്യിലുണ്ടോ?
ഇതും ട്രൈ ചെയ്യൂ
ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണയെടുത്ത് അതിൽ ഒരു പിടി കറിവേപ്പില ചേർക്കാം. ഇത് അടുപ്പിൽ വച്ചു ചൂടാക്കാം. ചെറുചൂടോടെ ഈ എണ്ണ തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More:മുടി കൊഴിച്ചിൽ തടയാം ഒപ്പം അകാലനര അകറ്റാം, ഒരു മുറി നാരങ്ങ കൊണ്ടുള്ള ഈ പൊടിക്കൈ ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us