/indian-express-malayalam/media/media_files/2025/06/10/QEi2KJVNinUz2GB14swj.jpg)
തേങ്ങാപ്പാലും തേനും മുടിയഴകിന് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
മുടിയുടെ സംരക്ഷണത്തിനും മറ്റും ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ചുരുണ്ട മുടിക്കായി പ്രത്യേകം തയ്യാറാക്കിയവ മാത്രം തിരഞ്ഞെടുക്കാൻ​ ശ്രദ്ധിക്കുക. കൃത്യമായ ഒരു പരിപാലന രീതി പിന്തുടർന്നു വന്നാൽ ചുരുണ്ട മുടി ആരോഗ്യത്തോടെ ഭംഗിയായി സൂക്ഷിക്കാൻ സാധിക്കും.
ചുരണ്ട മുടിക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ചില നാച്യുറൽ ഹെയർ മാസ്ക്കുകൾ ഉണ്ട്. ഇവ മുടിയെ കണ്ടീഷൻ ചെയ്ത് ഭംഗി വർധിപ്പിക്കും. അതിൽ തന്നെ ഏറ്റവും മികച്ചതാണ് തേങ്ങാപ്പാലിൽ തേൻ ചേർത്തുപയോഗിക്കുന്നത്.
Also Read: അകാല നരയ്ക്ക് 5 മിനിറ്റിൽ പരിഹാരം നേടാം, തേയിലയും കരിഞ്ചീരകവും കൈയ്യിലുണ്ടോ?
ചേരുവകൾ
- തേൻ
- തേങ്ങാപ്പാൽ
തയ്യാറാക്കുന്ന വിധം
തേങ്ങാപ്പാലിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നനഞ്ഞ മുടിയിലേയ്ക്ക് പുരട്ടാം. 60 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/06/10/fU8BWBr1zKh1aw56Zccf.jpg)
ഇവയും ഉപയോഗിക്കൂ
തൈര് തേൻ മാസ്ക്
അഞ്ച് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഏതാനും തുള്ളി തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് മുടിക്കുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കും.
Also Read: കറിവേപ്പിലയും ഉലുവയും തലമുടിയിൽ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
പപ്പായ വെളിച്ചെണ്ണ
നന്നായി പഴുത്ത പപ്പായയിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നനഞ്ഞ മുടിയിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് മുടിയിഴകളുടെ ചുരുളിമയ്ക്ക് കൂടുതൽ​ അഴകേകും.
കറ്റാർവാഴ തൈര്
കറ്റാർവാഴ ജെല്ലിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നനഞ്ഞ മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം.
Also Read: കെമിക്കൽ രഹിത ഷാമ്പൂ വേണോ? എങ്കിൽ തേനും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിച്ചൂ നോക്കൂ
ഒലിവ് എണ്ണ മുട്ട മാസ്ക്
മുട്ടയിലേയ്ക്ക് ഒലിവ് എണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് മുടിയുടെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു മുറി നാരങ്ങ മതി, ഇനി അകാലനര അകറ്റാൻ പായ്ക്കറ്റ് ഡൈ വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us