/indian-express-malayalam/media/media_files/2025/01/06/zOhwyzmm05lpf3eB5PVK.jpg)
കരുത്തുറ്റ തലമുടി വളരുന്നതിന് ആവണക്കെണ്ണ ശരിയായ രീതിയിൽ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
തലമുടിയുടെ ആരോഗ്യത്തിന് ഏറെക്കാലങ്ങളായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. അത് തലയോട്ടി മോയ്ച്യുറൈസ് ചെയ്ത് താരൻ അകറ്റി, മുടിക്ക് കട്ടിയും കൂടുതൽ മൃദുത്വവും നൽകുന്നതിന് ഗുണം ചെയ്യും. ആവണക്കിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഈ എണ്ണയിൽ ധാരാളം റിസിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് വീക്കം തടയാൻ ഗുണകരമാണ്.
ആൻ്റിഓക്സിഡന്റ് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളാൽ സമ്പന്നമാണ് ആവണക്കെണ്ണ. ഇത് ശരീരത്തിലെ കോശങ്ങളെ കേടുപാടുകൾ ഉണ്ടാകുന്നതിൽ നിന്നും സംരക്ഷിക്കും.
ആവണക്കെണ്ണ ഓക്സിഡേറ്റീവ് സ്ട്രെസ് തടഞ്ഞ് മുടികൊഴിച്ചിലിൽ നിന്നും സംരക്ഷിക്കും. ഇതിൽ ധാരാളം ഓമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം മെത്തപ്പെടുത്തി ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കും. തലമുടിയിൽ മാത്രമല്ല പുരികങ്ങളുടെ വളർച്ചയ്ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
ആഴ്ചയിൽ ഒരിക്കലെങ്കിലും മുടിയിലും പുരികത്തിലും ഇത് പുരട്ടാവുന്നതാണ്.
ആവണക്കെണ്ണ എങ്ങനെ ഉപയോഗിക്കാം?
കട്ടി കൂടിയ എണ്ണ അമിതമായി ഒട്ടിപിടിക്കുന്ന പ്രകൃതമാണ്. അതിനാൽ മുടിയിൽ നിന്നും കഴുകി കളയാൻ പ്രയാസമായിരിക്കും. അതിനാൽ വെളിച്ചെണ്ണ പോലെയുള്ള മറ്റ് എന്തെങ്കിലും എണ്ണയ്‌ക്കൊപ്പം കലർത്തി ഉപയോഗിക്കുന്നതാവും നല്ലത്. ആഴ്ചയിൽ ഒരിക്കൽ മാത്രം ഈ എണ്ണ പുരട്ടിയാൽ മതിയാവും. അമിതമായി എണ്ണ മയം മുടിയിൽ ഉണ്ടാകുന്നത് ഹെയർഫോളിക്കിളുകളിൽ തടസം സൃഷ്ടിക്കും. ഇത് താരൻ മുടികൊഴിച്ചിൽ എന്നിയിലേയ്ക്കു തന്നെ നയിക്കും. ഷാമ്പൂ ഉപയോഗിച്ച് എണ്ണ കഴുകി കളയാൻ ശ്രദ്ധിക്കാം.
/indian-express-malayalam/media/media_files/2025/01/06/u3XWdZ88TRLHQM9xKqXE.jpg)
ആവണക്കെണ്ണയും വെളിച്ചെണ്ണയും
വെളിച്ചെണ്ണ ചെറുചൂടോടെ എടുക്കാം. അതിലേയ്ക്ക് ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. മുടി പലഭാഗങ്ങളാക്കി തലയോട്ടിയിലും മുടിയിഴകളിലും ഈ എണ്ണ പുരട്ടാം. 5 മിനിറ്റ് നന്നായി മസാജ് ചെയ്യാം. ശേഷം 15 മിനിറ്റ് വിശ്രമിക്കാം. ഷാമ്പൂ ഉപയോഗിച്ച് എണ്ണ കഴുകി കളയാം.
ആവണക്കെണ്ണ മുല്ലപ്പൂ എണ്ണ
ആവണക്കെണ്ണയിലേയ്ക്ക് മുല്ലപ്പൂവിൻ്റെ എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഒപ്പം ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ കൂടി പൊട്ടിച്ചിളക്കി ചേർക്കാം. ഇത് മുടിയിഴകളിലും തലയോട്ടിയിലും പുരട്ടാം. 10 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
കറ്റാർവാഴ ആവണക്കെണ്ണ
കറ്റാർവാഴ ജെല്ലിലേയ്ക്ക് ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിൽ പുരട്ടി 10 മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ചു കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us