/indian-express-malayalam/media/media_files/2025/01/17/oNroX43EcYnXWBY9ahqu.jpeg)
കർപ്പൂരത്തിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്
വെള്ള നിറത്തിൽ ക്രിസ്റ്റൽ പ്രകൃതത്തിലുള്ള വസ്തുവാണ് കർപ്പൂരം. കാലാകാലങ്ങളായി ആയുർവേദത്തിൽ മരുന്നിൻ്റെ ഭാഗമായും ചർമ്മ പരിചരണത്തിനും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. ആൻ്റിസെപ്റ്റിക്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളാൽ സമ്പന്നമാണ് കർപ്പൂരം. തലയോട്ടിയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം, കരുത്തുറ്റ തലമുടിയുടെ വളർച്ച, ഹെയർ ഫോളിക്കിളുകളിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുക തുടങ്ങി ധാരാളം ഗുണങ്ങൾ കർപ്പൂരത്തിനുണ്ട്.
ഇത് പുറമെ പുരട്ടുന്നത് താരൻ ചൊറിച്ചിൽ, വരൾച്ച എന്നിവ കുറയ്ക്കും. അതിലൂടെ മുടി കൊഴിച്ചിലും തടയാൻ സാധിക്കും.
വെളിച്ചെണ്ണ, ആവണക്കെണ്ണ, ഒലിവ് എണ്ണ എന്നിങ്ങനെ വ്യത്യസ്ത തരം എണ്ണകൾക്കൊപ്പം കർപ്പൂരം ഉപയോഗിക്കുന്നതാണ് ഫലപ്രദം. ഇത് മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉറപ്പു വരുത്തുന്നു. കർപ്പൂരം എങ്ങനെ മുടി പരിചരണത്തിന് ഉപയോഗിക്കാം? ഈ വിദ്യകൾ ട്രൈ ചെയ്യൂ.
കർപ്പൂരം വെളിച്ചെണ്ണ
ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുത്തു ചൂടാക്കാം. അതിലേയ്ക്ക് 3 കർപ്പൂര കട്ടകൾ പൊടിച്ചു ചേർത്തിളക്കാം. ശേഷം എണ്ണ തണുക്കാൻ വയ്ക്കാം. ഇത് തലയോട്ടിയിൽ പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
കർപ്പൂരംഒലിവ് എണ്ണ
രണ്ട് ടേബിൾസ്പൂൺ​ ഒലിവ് എണ്ണ ചൂടാക്കാം. അതിലേയ്ക്ക് 3 കർപ്പൂർകട്ട പൊടിച്ചു ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടാം. താരൻ ഉള്ള ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് എണ്ണ പുരട്ടാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/01/17/2MvpW1AF51M2SK4Wr8kR.jpg)
കർപ്പൂരം കറ്റാർവാഴ
2 കർപ്പൂര കട്ട പൊടിച്ചെടുക്കാം. അത് ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
കർപ്പൂരം ആവണക്കെണ്ണ
ആവണക്കെണ്ണയിലേയ്ക്ക് കർപ്പൂര കട്ട പൊടിച്ചു ചേർക്കാം. അത് ഇടത്തരം തീയിൽ ചൂടാക്കാം. ചെറുചൂടോടെ തന്നെ എണ്ണ തലോയോട്ടിയിൽ പുരട്ടാം. കിടക്കുന്നതിനു മുമ്പ് ഇത് പുരട്ടുന്നത് കൂടുതൽ ഗുണകരമാകും. ശേഷം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
കർപ്പൂരം തലമുടി കഴുകാൻ
ഒരു കപ്പ് വെള്ളത്തിലേയ്ക്ക് കർപ്പൂരകട്ട പൊടിച്ചു ചേർത്തലിയിക്കാം. ഇത് തലമുടി കഴുകാൻ ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us