/indian-express-malayalam/media/media_files/2025/02/17/x9cxvKdweU2J8WGto880.jpg)
കറ്റാർവാഴ മുടി വളർച്ചയ്ക്ക് ഉത്തമമാണ് | ചിത്രം: ഫ്രീപിക്
കട്ടിയുള്ളതും ഇടതൂർന്നതും തിളക്കമുള്ളതുമായ മുടി ഏതു പെൺകുട്ടിയും കൊതിച്ചുപോകും. മുടിയിഴകൾക്ക് നല്ല തിളക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇത് ഉപയോഗിച്ചുള്ള ഹെയർ മാസ്ക് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. മുടിക്ക് തിളക്കം കിട്ടാൻ പരീക്ഷിക്കാവുന്ന 4 കറ്റാർവാഴ ഹെയർ മാസ്കുകളെ പരിചയപ്പെടാം
കറ്റാർവാഴ ഉള്ളി ഹെയർ മാസ്ക്
കറ്റാർവാഴ ജെല്ലും ഉള്ളി നീരും നന്നായി മിക്സ് ചെയ്യുക. തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. അതിനുശേഷം കണ്ടീഷണർ പ്രയോഗിക്കുക.
കറ്റാർവാഴ വാഴപ്പഴം മാസ്ക്
കറ്റാർവാഴ ഇലയിൽനിന്നും പൾപ്പ് എടുക്കുക. ഇതും രണ്ടു ചെറിയ വാഴപ്പഴവും മിക്സി ജാറിലാക്കി അരച്ചെടുക്കുക. ഇതൊരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയിൽ പുരട്ടുക. രണ്ടു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
/filters:format(webp)/indian-express-malayalam/media/media_files/2025/06/13/aloe-vera-gel-cream-ws-05-692447.jpg)
കറ്റാർവാഴ വെളിച്ചെണ്ണ ഹെയർ മാസ്ക്
കറ്റാർവാഴ ജെൽ, വെളിച്ചെണ്ണ, തേൻ എന്നിവ നന്നായി മിക്സ് ചെയ്യുക. അതിനുശേഷം മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. 3 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ ഒരിക്കൽ കണ്ടീഷണറിന് പകരം ഇത് ഉപയോഗിക്കുക.
കറ്റാർവാഴ തൈര് ഹെയർ മാസ്ക്
തിളക്കമുള്ള മുടിക്ക് ട്രൈ ചെയ്യാവുന്ന മറ്റൊരു ഹെയർ മാസ്കാണിത്. തൈരിലെ പ്രോബയോട്ടിക്‌സ് താരൻ അകറ്റാനും സഹായിക്കും. കറ്റാർ വാഴ ജെൽ, തൈര്, തേൻ, ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്യുക. മുടിയിലും തലയോട്ടിയിലും പുരട്ടുക, മസാജ് ചെയ്യുക, 30 മിനിറ്റിനു ശേഷം കഴുകുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 40കളിലും തിളക്കമുള്ള കരുത്തുറ്റ തലമുടി, കുട്ടിക്കാലം മുതലുള്ള ഈ ശീലമാണ് അതിനു പിന്നിൽ എന്ന് കരീന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us