scorecardresearch

കരുത്തുറ്റ തലമുടിക്ക് നിങ്ങൾ ഇവയിൽ ഏതു തിരഞ്ഞെടുക്കും?

മുട്ടറ്റം നീളമുള്ള കറുത്തിരുണ്ട തിളക്കമാർന്ന മുടി എന്നതൊക്കെ വെറും സ്വപ്നം മാത്രമല്ല. പ്രകൃതിദത്തമായ പല ചേരുവകളും അത് നേടാൻ നിങ്ങളെ സഹായിക്കും.

മുട്ടറ്റം നീളമുള്ള കറുത്തിരുണ്ട തിളക്കമാർന്ന മുടി എന്നതൊക്കെ വെറും സ്വപ്നം മാത്രമല്ല. പ്രകൃതിദത്തമായ പല ചേരുവകളും അത് നേടാൻ നിങ്ങളെ സഹായിക്കും.

author-image
Lifestyle Desk
New Update
Hair Care Using Aloevera And Amla

തലമുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്തമായ വഴികളായിരിക്കും എല്ലായിപ്പോഴും നല്ലത് | ചിത്രം: ഫ്രീപിക്

മുടി പെട്ടെന്ന് പൊട്ടിപോകുന്നു അല്ലെങ്കിൽ കട്ടി കുറവാണ്, ഇവയൊക്കെയാണോ നിങ്ങളുടെ പ്രശ്നം? ഹോർമോൺ വ്യതിയാനം മുതൽ ജീവിത രീതി വരെ ഇതിനു പിന്നിലെ കാരണങ്ങളായി വിദഗ്ധർ പറയാറുണ്ട്. പരമ്പരാഗതമായി തലമുടിക്ക് കരുത്ത് നൽകാൻ ഉപയോഗിച്ചു വന്നിരുന്ന ധാരാളം വസ്തുക്കൾ വീട്ടിൽ തന്നെയുണ്ട്. മുടിയുടെ പരിചരണത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ അവയിൽ ഉണ്ട്.  അതിൽ തന്നെ പ്രധാനമാണ് കറ്റാർവാഴയും നെല്ലിക്കയും

Advertisment

പരമ്പരാഗതമായ തലമുടി പരിചരണ ചേരുവകളാണ് കറ്റാർവാഴയും, നെല്ലിക്കയും. മുടി വളർച്ച പോഷിപ്പിക്കുന്നതിന് ഇത് ഏറെ ഗുണകരമായി തീരും. ഹെയർ ഫോളിക്കിളുകൾക്ക് ആവശ്യമായ പേഷകങ്ങൾ നൽകി തലമുടി തിളക്കമുള്ളതും കരുത്തുറ്റതും ആക്കി തീർക്കുന്നു. 

വിറ്റാമിൻ സിയുടെ മികച്ച ഉറവിടാണ് നെല്ലിക്ക. അതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്നു. തലമുടി വേരുകൾക്ക് കരുത്ത് പകരുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിക്കുന്നു. ഒരു ഹെയർപാക്കായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരമുണ്ടാകുന്നു. 

കറ്റാർ വാഴയ്ക്ക് കൂളിങ് സവിശേഷത ഉണ്ട്. തലയോട്ടിയിലെ ചൊറിച്ചിൽ അമിതമായ വരൾച്ച എന്നിവ കുറയ്ക്കാൻ പ്രകൃതിദത്തമായ മോയ്സ്ചറൈസറായി ഇത് പ്രവർത്തിക്കുന്നു. 

Advertisment

വിറ്റാമിൻ, ധാതുക്കൾ, എൻസൈമുകൾ എന്നിവയുടെ മികച്ച കോമ്പിനേഷനാണ് നെല്ലിക്കയും കറ്റാർ വാഴയും ചേരുമ്പോൾ ഉണ്ടാകുന്നത്. ദിവസവും ഉപയോഗിക്കാൻ സാധിക്കുന്ന ഹെയർപാക്ക് ഇവ ചേർത്തു തയ്യാറാക്കാം. 

ഹെയർപാക്ക്

രണ്ടോ മൂന്നോ ടേബിൾസ്പൂൺ നെല്ലിക്ക ഉണക്കി പൊടിച്ചതിലേയ്ക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കുക.

നെല്ലിക്ക ഉപയോഗിച്ചുള്ള മറ്റ് ഹെയർ പാക്കുകൾ

മൈലാഞ്ചിയും നെല്ലിക്കയും

ഒരു ടേബിൾ സ്പൂൺ നെല്ലിക്ക ഉണക്കിപൊടിച്ചതിലേക്ക് മൂന്ന് ടേബിൾസ്പൂൺ മൈലാഞ്ചിയില പൊടിച്ചതു ചേർക്കുക. നാല് സ്പൂൺ ചൂടുവെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകി കളയുക. മാസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്തു നോക്കൂ. 

Hair Care Using Aloevera And Amla
കറ്റാർവാഴയ്ക്കും നെല്ലിക്കയ്ക്കും ധാരാളം സവിശേഷതകളുണ്ട് | ചിത്രം: ഫ്രീപിക്

ഉലുവയും നെല്ലിക്കയും

രണ്ട് ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയിലേക്ക് രണ്ട് സ്പൂൺ ഉലുവ പൊടിച്ചതും അഞ്ച് സ്പൂൺ ചൂടുവെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടാം 20 മിനിറ്റിനു ശേഷം കഴുകി കളയൂ. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് ഉപയോഗിക്കാം. 

കറിവേപ്പില നെല്ലിക്ക

വെളിച്ചെണ്ണ നന്നായി ചൂടാക്കുക. അതിലേക്ക് അരകപ്പ് കറിവേപ്പിലയും അര കപ്പ നെല്ലിക്കയും ചതച്ചത് ചേർക്കാം. വെളിച്ചെണ്ണ ബ്രൗൺ നിറമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. അത് അരിച്ചെടുത്ത് മാറ്റി വെയ്ക്കാം. ചെറു ചൂടോടെ തലയോട്ടിയിൽ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. 

കറ്റാർവാഴ ഉപയോഗിച്ചുള്ള ഹെയർപാക്ക്

കറ്റാർവാഴ ഒലിവ് എണ്ണ ഹെയർ മാസ്ക്

കാൽ കപ്പ് കറ്റാർവാഴ ജെല്ലിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. അത് തലമുടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കറ്റാർവാഴയോ നെല്ലിക്കയോ? ഏതാണ് കൂടുതല്‍ നല്ലത്?

വരണ്ട തലമുടിയുള്ളവര്‍ക്കാണെങ്കില്‍ കറ്റാർവാഴ ജെല്‍ ആയിരിക്കും കൂടുതല്‍ നല്ലത്. തലമുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കും നെല്ലിക്കയായിരിക്കും കൂടുതല്‍ നല്ലത്. ഇവ രണ്ടും തലമുടിക്കും തലയോട്ടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: