/indian-express-malayalam/media/media_files/2025/01/14/pYGUIEYhhofpfAiaz5Nn.jpg)
Best Oils for Hair Care: വെളിച്ചെണ്ണ
തേങ്ങ ഉണക്കി പൊടിച്ചത് നന്നായി അരച്ചെടുത്ത് എണ്ണ വേർതിരിച്ച് ഉപയോഗിക്കാറണ്ട്. അതുമല്ലെങ്കിൽ തേങ്ങ ചിരകി പാൽ നന്നായി പിഴിഞ്ഞെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് പാൽ അതിലേയ്ക്കു മാറ്റി നന്നായി ഇളക്കി കൊടുക്കാം. എണ്ണ തെളിഞ്ഞ് കക്കൻ അടിഞ്ഞു കഴിഞ്ഞ് അടുപ്പിൽ നിന്നും മാറ്റി എണ്ണ അരിച്ചെടുക്കാം. ഇതാണ് ഉരുക്കുവെളിച്ചെണ്ണ. ധാരാളം ഔഷധ ഗുണങ്ങൾ ഇതിനുണ്ട്. മുടി വളർച്ചയ്ക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/01/14/Nc7qxMiZlETZHyU2tY7D.jpg)
അർഗൻ ഓയിൽ
'ലിക്യുഡ് ഗോൾഡ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ധാരാളം ഫാറ്റി ആസിഡുകളും, വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. മുടി കെട്ടു പിണഞ്ഞ പൊട്ടിപ്പോകുന്നതും, വരണ്ടു പോകുന്നതും തടയുന്നു. മുടി കരുത്തുറ്റ വളരാൻ സഹായിക്കുന്ന ആരോഗ്യകരമായ അന്തരീക്ഷം തലയോട്ടിൽ സൃഷ്ടിക്കുന്നു. വെളിച്ചെണ്ണയിൽ ഇത് കലർത്തി ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/01/14/SxJkqIrihp7dJVI0pMBY.jpg)
ആവണക്കെണ്ണ
ആവണക്കെണ്ണ ഓക്സിഡേറ്റീവ് സ്ട്രെസ് തടഞ്ഞ് മുടികൊഴിച്ചിലിൽ നിന്നും സംരക്ഷിക്കും. ഇതിൽ ധാരാളം ഓമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തി ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കും. തലമുടിയിൽ മാത്രമല്ല പുരികങ്ങളുടെ വളർച്ചയ്ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ ചെറുചൂടോടെ എടുക്കാം. അതിലേയ്ക്ക് ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. മുടി പലഭാഗങ്ങളാക്കി തലയോട്ടിയിലും മുടിയിഴകളിലും ഈ എണ്ണ പുരട്ടാം. 5 മിനിറ്റ് നന്നായി മസാജ് ചെയ്യാം. ശേഷം 15 മിനിറ്റ് വിശ്രമിക്കാം. ഷാമ്പൂ ഉപയോഗിച്ച് എണ്ണ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/01/14/ilsq53xq3lhFR8JrNqe7.jpg)
ഒലിവ് എണ്ണ
തലമുടിയിൽ ഒരു മോയ്സ്ച്യുറൈസറായി ഇത് പ്രവർത്തിക്കുന്നു. അഴുക്കും മലിനീകരണവും മൂലം മുടിയുടെ സ്വഭാവിക ഘടന നഷ്ട്ടപ്പെട്ടേക്കാം. കാലക്രമേണ മുടിയുടെ നിറം മങ്ങുകയും ചെയ്യും. ഒലിവ് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ ഈർപ്പം നിലനിർത്തി കണ്ടീഷ്ണറായി അത് പ്രവർത്തിക്കുന്നു. വെളിച്ചെണ്ണയിലേയ്ക്ക് ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/01/14/LRzWOGbRAU7FQ4Im3YXz.jpg)
ജോജോബ എണ്ണ
ഒട്ടിപിടിക്കുന്ന അവസ്ഥ ഉണ്ടാക്കാതെ തലമുടി മോയ്സ്ച്യുറൈസ് ചെയ്യാൻ ജോജോബ എണ്ണ സഹായിക്കും. ഇത് മറ്റ് പ്രകൃതിദത്തമായ എണ്ണ കൾ പോലെ തന്നെ തലയോട്ടി ക്ലെൻസ് ചെയ്യുന്നു. സെബം അടിഞ്ഞുകൂടുന്നത് തടഞ്ഞ ഹെയർഫോളിക്കിളുകൾ വൃത്തിയാക്കുന്നത് സഹായിക്കും.
/indian-express-malayalam/media/media_files/2025/01/14/qQBTyjltOPBuE5vuzuBK.jpg)
ബദാം എണ്ണ
വിറ്റാമിൻ ഇ, മഗ്നീഷ്യം, ബയോട്ടിൻ, എന്നിങ്ങനെയുള്ള ആവശ്യ പോഷകങ്ങൾ അതിലടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകൾക്ക് കരുത്ത് പകർന്ന് പൊട്ടിപ്പോകുന്നത് തടയുന്നു. കട്ടി കുറഞ്ഞ മുടി ഉള്ളവർക്ക് അനുയോജ്യമായ എണ്ണയാണിത്.
/indian-express-malayalam/media/media_files/2025/01/14/Ci6V2ywhwgDjCC8xZFYw.jpg)
നെല്ലിക്ക
നെല്ലിക്ക ഉണക്കിപൊടിച്ചത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ സിയും അതിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക എണ്ണ തയ്യാറാക്കിയോ പൊടി വെളിച്ചെണ്ണയിൽ കലർത്തിയോ ഉപയോഗിക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യാം. ഇത് തലമുടിക്ക് കറുപ്പ് നിറം നൽകും.
/indian-express-malayalam/media/media_files/2025/01/14/LFEFWotIFg0Pzd8z3liE.jpg)
തുളസിയില
ഒരു പിടി തുളിസിയില നന്നായി അരച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് 100 ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. അതിലേക്ക് ഒരു സ്പൂൺ ഉലുവ ചേർത്ത് ചെറു തീയിൽ ചൂടാക്കുക. അരച്ചെടുത്ത തുളസിയും ഇതിനൊപ്പം ചേർത്ത് തിളപ്പിക്കാം. എണ്ണയുടെ നിറം മാറി വരുമ്പോൾ അടുപ്പണയ്ക്കാം. എണ്ണ അരിച്ച് വായു കടക്കാത്ത പാത്രത്തിൽ അടച്ചു വയ്ക്കാം. ഈ എണ്ണ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യാം. 15 മിനിറ്റ് കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്തുനോക്കൂ.
/indian-express-malayalam/media/media_files/2025/01/14/cIKVNzxUQ0WyC7hQpAxL.jpg)
ചെമ്പരത്തി
അടി കട്ടിയുള്ള ഒരു പാത്രത്തിൽ അൽപ്പം വെളിച്ചെണ്ണയെടുക്കാം. അതിലേയ്ക്ക് കുറച്ച് ചെമ്പരത്തി മൊട്ടും ഒരു പിടി കറിവേപ്പിലയും ചേർക്കാം. എണ്ണയുടെ നിറം മാറി വരുമ്പോൾ അടുപ്പണയ്ക്കാം. ചൂടാറിയതിനു ശേഷം എണ്ണ അരിച്ചെടുത്തോളൂ. ഈർപ്പമില്ലാത്ത പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/01/14/h5p7ckvzEWLZFem1DrmU.jpg)
കറിവേപ്പില
ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. അതിലേക്ക് ഒരു പിടി കറിവേപ്പില ചേർത്ത് ഇടത്തരം തീയിൽ എണ്ണ തിളപ്പിക്കുക.എണ്ണയുടെ നിറം മാറി വരുമ്പോൾ അടുപ്പണയ്ക്കാം. എണ്ണ തണുക്കാൻ മാറ്റി വയ്ക്കുക. ആവശ്യാനുസരണം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യാം. 40 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us