scorecardresearch

60കളിലും അഴകാർന്ന തലമുടി, ബോളിവുഡ് നടി ഡിംപിൾ കപാഡിയയുടെ രഹസ്യക്കൂട്ട് ഇതാണ്

പ്രായം കൂടുന്തോറും തിളക്കം കൂടുന്ന ഡിംപിളിൻ്റെ മുടിയഴക് എന്നും ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്

പ്രായം കൂടുന്തോറും തിളക്കം കൂടുന്ന ഡിംപിളിൻ്റെ മുടിയഴക് എന്നും ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്

author-image
Lifestyle Desk
New Update
Dimpil Kapadias Hair Secret FI

ഡിംപിൾ കപാഡിയ

ബോളിവുഡിലെ നിത്യഹരിത നായികയാണ് ഡിംപിൾ കപാഡിയ. പ്രായം കൂടുന്തോറും തിളക്കം കൂടുന്ന ഡിംപിളിൻ്റെ മുടിയഴക് എന്നും ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 60കൾ പിന്നിട്ടിട്ടും ഇത്രയധികം തിളക്കവും കനവും മുടിക്ക് എങ്ങനെ നിലനിർത്തുന്നു എന്ന ചോദ്യത്തിന് ഡിംപിളിന് ഒരു രഹസ്യം പറയാനുണ്ട് , അത് വീട്ടുവൈദ്യങ്ങളിലും പ്രകൃതിദത്തമായ പരിചരണത്തിലുമുള്ള വിശ്വാസമാണ്.

Advertisment

Also Read: മുടി കൊഴിച്ചിൽ അതിവേഗം തടയാം, ഇങ്ങനെ ചെയ്തു നോക്കൂ

ഡിംപിളിന്റെ മുടിയുടെ അഴകിന് പിന്നിലെ പ്രധാന  രഹസ്യം കൃത്യമായ എണ്ണ പുരട്ടൽ എന്ന ശീലമാണ്. കുട്ടിക്കാലം മുതൽ തുടങ്ങിയ ഈ ശീലം ഇന്നും അവർ മുടക്കാറില്ല. രാത്രി മുഴുവൻ മുടിയിൽ എണ്ണ തേച്ചുപിടിപ്പിച്ച് കിടക്കുന്നത് വരണ്ടതും കട്ടിയുള്ളതുമായ മുടിക്ക് ആഴത്തിലുള്ള പോഷണം നൽകാൻ സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

ഡിംപിളിന്റെ ഹെയർ ഓയിൽ മിക്സിനും ഒരു പ്രത്യേകതയുണ്ട്. ബദാം ഓയിൽ, ചന്ദനം എന്നിവയുടെ കൂടെ റോസ്‌മേരി, ജെറേനിയം, ലാവെൻഡർ തുടങ്ങിയ എസൻഷ്യൽ ഓയിലുകൾ ചേർത്തുണ്ടാക്കിയ മിശ്രിതമാണ് താരം മുടിയിൽ മസാജ് ചെയ്യാൻ ഉപയോഗിക്കുന്നത്. ഈ മിശ്രിതം മുടിക്ക് ബലം നൽകുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.

Also Read: വില കൂടിയ ക്രീമുകൾ വേണ്ട, താരനകറ്റാൻ അടുക്കളയിലുണ്ട് പൊടിക്കൈകൾ

Advertisment

പ്രോട്ടീൻ നിറഞ്ഞ ഹെയർ മാസ്‌ക് 

എണ്ണ തേച്ചതിനു ശേഷം, മുടിക്ക് കൂടുതൽ പോഷണം നൽകാൻ ഡിംപിൾ വീട്ടിൽ തയ്യാറാക്കിയ ഒരു പ്രത്യേക ഹെയർ മാസ്‌ക് ഉപയോഗിക്കാറുണ്ട്.

അഞ്ച് മുട്ടയുടെ വെള്ളയും ഒരു മുട്ട മുഴുവനും, ഒരു ഏത്തപ്പഴവും നന്നായി യോജിപ്പിച്ച് ഈ ഹെയർ പായ്ക്ക് ഉണ്ടാക്കാം. ഈ മാസ്‌ക് മുടിയിൽ പുരട്ടി ഏകദേശം 30 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് മുടിക്ക് ആവശ്യമായ പ്രോട്ടീനും ഈർപ്പവും നൽകി മൃദുവായി നിലനിർത്താൻ സഹായിക്കുന്നു.

Also Read: മുടിയിഴകൾ പട്ടുപോലെ തിളക്കമുള്ളതാകും, ഇതുപയോഗിച്ച് തലമുടി കഴുകൂ

ഉള്ളിൽ നിന്നുള്ള പരിചരണം

മുടിയുടെ ആരോഗ്യം ബാഹ്യ പരിചരണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് ഡിംപിൾ ഉറച്ചുവിശ്വസിക്കുന്നു. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണക്രമം മുടിയുടെ വളർച്ചയ്ക്കും ബലത്തിനും അത്യാവശ്യമാണ്. 

ഹെയർ കളറിംഗ് ഒഴിവാക്കി, നരച്ച മുടിയെ പോലും അഭിമാനത്തോടെ സ്വീകരിക്കുന്ന ഡിംപിളിന്റെ ഈ പ്രകൃതിദത്തമായ ശീലങ്ങൾ, തിളക്കമുള്ള മുടി ആഗ്രഹിക്കുന്ന ഏതൊരാൾക്കും പിന്തുടരാവുന്നതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഈ ഇല രണ്ടെണ്ണം മതി, നരച്ചമുടിയെല്ലാം കറുപ്പാകും

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: