scorecardresearch

മുടി കൊഴിച്ചിലാണോ പ്രശ്നം? ഈ 5 തെറ്റുകൾ ഉടൻ നിർത്തൂ

മോശം ജീവിതശൈലി, ക്രമരഹിതമായ ഉറക്ക ശീലങ്ങൾ, തെറ്റായ ഭക്ഷണക്രമം, അമിതമായ സൂര്യപ്രകാശം, മലിനീകരണം എന്നിവ ഉൾപ്പെടുന്ന പല ഘടകങ്ങളും മുടി കൊഴിച്ചിൽ പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്

മുടി കൊഴിച്ചിലാണോ പ്രശ്നം? ഈ 5 തെറ്റുകൾ ഉടൻ നിർത്തൂ

മുഖസംരക്ഷണം പോലെ തന്നെ മുടിക്കും വേണം സംരക്ഷണം. നീളമുള്ളതും ഇടതൂർന്നതുമായ മുടി ഏതൊരു പെണ്ണിനും അഴകാണ്. മുടി സംരക്ഷണ ദിനചര്യ പിന്തുടർന്നിട്ടും മുടി കൊഴിച്ചിലും മുടി പൊട്ടുന്നുവെന്നും പരാതിപ്പെടുന്ന നിരവധി പേരുണ്ട്. മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിനുപിന്നിൽ നിരവധി കാരണങ്ങളുണ്ട്.

മോശം ജീവിതശൈലി, ക്രമരഹിതമായ ഉറക്ക ശീലങ്ങൾ, തെറ്റായ ഭക്ഷണക്രമം, അമിതമായ സൂര്യപ്രകാശം, മലിനീകരണം എന്നിവ ഉൾപ്പെടുന്ന പല ഘടകങ്ങളും മുടി കൊഴിച്ചിൽ പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. മുടിക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടും ഫലം കാണുന്നില്ലെന്ന് പരാതിപ്പെടുന്നവരാണെങ്കിൽ, നിങ്ങൾ ചെയ്യുന്ന ചില തെറ്റുകൾ കൂടി നോക്കുക.

മുടിയിൽ ചെയ്യുന്ന ചില തെറ്റുകൾ

  1. നനവോടെ മുടി ചീകുക

നനഞ്ഞ മുടി ചീകുന്നതിന് വിദഗ്ധർ തീർത്തും എതിരാണ്. അതിലോലമായതിനാൽ, നനഞ്ഞ മുടി ചീകിയാൽ എളുപ്പത്തിൽ പൊട്ടിപ്പോകും. കുളി കഴിഞ്ഞാൽ ഒരു കോട്ടൺ ടവ്വലിൽ മുടി പൊതിഞ്ഞ് സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക. മുടി ഉണങ്ങിക്കഴിഞ്ഞാൽ ചീപ്പ് അല്ലെങ്കിൽ ബ്രഷ് ഉപയോഗിക്കുക.

  1. ഇടയ്ക്കിടെയുള്ള ബ്ലോ-ഡ്രൈയിങ്

തിരക്കേറിയ ജീവിതത്തിനിടയിൽ പലർക്കും മുടി സ്വാഭാവികമായി ഡ്രൈയാക്കാൻ സമയമില്ല, അതിനാൽ ബ്ലോ-ഡ്രൈയിങ് ഒരു ഫാഷനാണ്, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ. ബ്ലോ-ഡ്രൈയിംഗ് എങ്ങനെ ശരിയായി പ്രവർത്തിക്കുമെന്ന് അറിയേണ്ടതുണ്ട്- നനഞ്ഞ മുടിയിൽ ഒരിക്കലും ഡ്രയർ ഉപയോഗിക്കരുത്. അൽപ്പം ഉണങ്ങാൻ വയ്ക്കുക, എന്നിട്ട് ഒരു ഡ്രയർ ഉപയോഗിക്കുക, അല്ലാത്തപക്ഷം അവ ദുർബലവുമാകും.

  1. ടവ്വൽ ഉപയോഗിച്ച് മുടി അമർത്തി തോർത്തുക

മുടി വേഗത്തിൽ ഉണങ്ങാൻ ശക്തിയായി തോർത്താറുണ്ട്. ഇത് മുടിയുടെ വേരുകൾക്ക് കേടുപാടുകൾ വരുത്തുകയും അവയെ ദുർബലമാക്കുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒരു പഴയ കോട്ടൺ ടീ-ഷർട്ട് തുണി ഉപയോഗിച്ച് അതിൽ തലമുടി പൊതിയുക.

  1. സ്‌റ്റൈലിങ് ജെല്ലുകളുടെ പതിവ് ഉപയോഗം

ആരോഗ്യമുള്ളതും നീളമുള്ളതുമായ മുടിക്ക് ഓയിലിങ്, ഷാംപൂ, കണ്ടീഷനിങ് എന്നിവ മാത്രമാണ് ചെയ്യേണ്ടതെന്ന് പലരും കരുതുന്നു. അമിതമായ സൂര്യപ്രകാശവും മലിനീകരണവും സ്‌റ്റൈലിങ് ഉൽപന്നങ്ങളുടെ ഉപയോഗവും മുടിക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന് അവർ മനസ്സിലാക്കുന്നില്ല. ജെല്ലുകളും സ്പ്രേകളും പോലുള്ള സ്റ്റൈലിങ് ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, അത് മുടി കൊഴിച്ചിലിനും മുടി പൊട്ടുന്നതിനും സാധ്യതയുണ്ട്. പുറത്ത് പോകുമ്പോഴെല്ലാം അൾട്രാവയലറ്റ് സംരക്ഷണ പ്രകൃതിദത്ത ക്രീമുകൾ ഉപയോഗിക്കുന്നതോ മുടി മറയ്ക്കുന്നതോ ആണ് നല്ലത്.

  1. കണ്ടീഷണർ ഉപയോഗിക്കാതിരിക്കുക

ഷാംപൂ ചെയ്താൽ മതിയെന്നാണ് പലരും കരുതുന്നത്. കണ്ടീഷനിങ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ടീഷണർ ഉപയോഗിക്കുന്നത് മുടി പൊട്ടുന്നത് കുറയ്ക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Hair care mistakes you need to stop right away