scorecardresearch

ചർമ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാം, ദിവസവും കിടക്കുന്നതിനു മുമ്പ് ഇനി ഈ സിറം ഉപയോഗിക്കൂ

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും രാത്രിയിൽ ഉപയോഗിക്കാവുന്ന ഒരു ആൻ്റി ഏജിഗ് സിറമാണിത്

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും രാത്രിയിൽ ഉപയോഗിക്കാവുന്ന ഒരു ആൻ്റി ഏജിഗ് സിറമാണിത്

author-image
Lifestyle Desk
New Update
Rice Water Serum FI

റൈസ് വാട്ടർ സിറം | ചിത്രം: ഫ്രീപിക്

വയസ്സാകുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്, എന്നാൽ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളും കറുത്ത പാടുകളും പലരെയും അലട്ടാറുണ്ട്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താനും ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും ശരിയായ ജീവിതശൈലിയും ചർമ്മസംരക്ഷണവും അത്യന്താപേക്ഷിതമാണ്. 

Advertisment

മുപ്പതുകളിലേക്ക് കടക്കുമ്പോൾ തന്നെ പലരിലും ചർമ്മം മങ്ങുന്നതായും പിഗ്മെന്റേഷൻ കൂടുന്നതായും കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് വിപണിയിൽ ലഭ്യമായ വിലകൂടിയ കെമിക്കൽ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിന് പകരം, നമ്മുടെ വീട്ടിലുള്ള പ്രകൃതിദത്ത ചേരുവകൾ കൊണ്ട് ഫലപ്രദമായ ഒരു ആന്റി-ഏജിംഗ് സിറം തയ്യാറാക്കാം.

Also Read: പാൽ പോലെ തിളക്കമുള്ള ചർമ്മത്തിന് തമന്നയുടെ കിടിലൻ ഫെയ്സ്മാസ്ക്
 
കുറഞ്ഞ ചെലവിൽ പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകാൻ ഈ സിറം സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാനും അയഞ്ഞുതൂങ്ങിയ ചർമ്മത്തെ മുറുക്കാനും ഈ കൂട്ട് ഉത്തമമാണ്. ഡിവൈൻ കെയറിലെ റെയ്കി ഗ്രാൻഡ്മാസ്റ്ററും അക്യുപ്രഷർ തെറാപ്പിസ്റ്റുമായ റീന ഗുപ്ത തൻ്റെ സോഷ്യൽ മീഡിയയി പങ്കുവച്ച ഈ സിറം എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം. 

പ്രധാനമായും മൂന്ന് ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യമുള്ളത്. കഞ്ഞിവെള്ളം, കറ്റാർവാഴ, വിറ്റാമിൻ ഇ എന്നിവയുടെ സവിശേഷ ഗുണങ്ങൾ ഒത്തുചേരുമ്പോൾ ചർമ്മത്തിന് അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. 

ചേരുവകൾ

  • അരി- 1 കപ്പ്
  • വെള്ളം- 2 കപ്പ്
  • കഞ്ഞിവെള്ളം- 2 ടേബിൾ സ്പൂൺ
  • കറ്റാർവാഴ ജെൽ- 1 ടേബിൾ സ്പൂൺ
  • വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ- 2 എണ്ണം

തയ്യാറാക്കുന്ന വിധം 

അരി കഴുകി വൃത്തിയാക്കി രണ്ട് കപ്പ് വെള്ളം ചേർത്ത് 15-20 മിനിറ്റ് വേവിക്കാം. ശേഷം വെള്ളം ഊറ്റിയെടുത്ത് തണുക്കാൻ അനുവദിക്കാം. ഒരു ചെറിയ പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ കഞ്ഞിവെള്ളം എടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും (ഫ്രഷ് അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങിയത്) രണ്ട് വിറ്റാമിൻ ഇ ക്യാപ്‌സ്യൂളിലെ ഓയിലും ചേർക്കാം. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് ഒരു ക്രീം രൂപത്തിലാക്കാം.

Also Read: 50കളിലും ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും; ബോളിവുഡ് നടി ചിത്രാംഗദയുടെ ഈ പൊടിക്കൈകൾ ശീലമാക്കാം

ഉപയോഗിക്കേണ്ട വിധം

രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പും അഴുക്കും നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം വേണം ഇത് പുരട്ടാൻ. വിരലുകൾ ഉപയോഗിച്ച് മുഖത്തും കഴുത്തിലും 2-3 മിനിറ്റ് മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകാം. ഇതിന് ശേഷം നിങ്ങളുടെ പതിവ് മോയ്‌സ്ച്യുറൈസർ ഉപയോഗിക്കാവുന്നതാണ്. ദിവസവും ഇത് ചെയ്യുന്നത് മികച്ച ഫലം നൽകും. വായു കടക്കാത്ത ഒരു കുപ്പിയിലാക്കി ഈ മിശ്രിതം 2-3 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

Also Read: പ്രായം പിന്നോട്ട് തന്നെ, യുവത്വം തുളുമ്പുന്ന ചർമ്മത്തിന്റെ രഹസ്യം പങ്കുവച്ച് ബിപാഷ

ഗുണങ്ങൾ

  • കഞ്ഞിവെള്ളം- ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുകയും പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
  • കറ്റാർവാഴ- ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകുകയും വീക്കങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
  • വിറ്റാമിൻ ഇ- ചർമ്മത്തെ ഹൈഡ്രേറ്റഡ് ആയി നിലനിർത്താനും യുവത്വം തുളുമ്പുന്ന ചർമ്മം നൽകാനും സഹായിക്കുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: തിളക്കമുള്ള ചർമ്മത്തിന് വെറും മൂന്ന് കാര്യങ്ങൾ മാത്രം; സ്കിൻകെയർ രഹസ്യം വെളിപ്പെടുത്തി ദീപിക പദുകോൺ

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: