scorecardresearch

വാക്സും ഷേവും ചെയ്ത് സമയം കളയേണ്ട, മുഖത്തെ രോമം കളയാൻ ഈ ഒരു പൊടി മതി

വാക്സ് ചെയ്ത് പോക്കറ്റ് കാലിയാക്കുന്നതിനു പകരം കാലങ്ങളായി ഉപയോഗത്തിലുള്ള ഈ ചേരുവ പ്രയോഗിക്കൂ

വാക്സ് ചെയ്ത് പോക്കറ്റ് കാലിയാക്കുന്നതിനു പകരം കാലങ്ങളായി ഉപയോഗത്തിലുള്ള ഈ ചേരുവ പ്രയോഗിക്കൂ

author-image
Lifestyle Desk
New Update
Hair Removal FI

മുഖത്തെ രോമം കളയാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

മുഖത്തെ അമിത രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്നമാണ്. ബ്ലീച്ചാണ് പലരും ഇതിനു പരിഹാരമായി തേടുന്ന മാർഗം. വിപണിയിൽ ലഭ്യമായ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരും പാർലറുകൾ തേടി പോകുന്നവരും ഒട്ടും കുറവല്ല. എന്നാൽ, വീട്ടിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാവുന്നതാണ്.

Advertisment

Also Read: ചുളിവുകളോ പാടുകളോ ഇല്ലാത്ത യുവത്വം തുളുമ്പുന്ന ചർമ്മം നേടാൻ ദിവസവും ഇത് കുടിക്കൂ

ചേരുവകൾ

  • കടല മാവ് - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ
  • തൈര് അല്ലെങ്കിൽ പാൽ - 2 ടേബിൾസ്പൂൺ
  • തേൻ - 1 ടേബിൾസ്പൂൺ
  • നാരങ്ങ നീര് - ഏതാനും തുള്ളി

Also Read: ഒരു മുറി ഉരുളക്കിഴങ്ങ് മതി; മുഖത്തെ കരുവാളിപ്പകറ്റാം സിംപിളായി

Advertisment

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേക്ക് കടലമാവ്, മഞ്ഞൾപൊടി, തൈര് അല്ലെങ്കിൽ തേൻ, നാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാക്കാം. ഇതിന് കട്ടി കൂടുതലാണെങ്കിൽ കുറച്ച് റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം.
  • രോമങ്ങളുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടാം.
  • 10-15 മിനിറ്റിനുശേഷം പതിയെ സ്ക്രെബ് ചെയ്യാം.
  • അതിനുശേഷം കഴുകി കളയാം. തുടർന്ന് ഒരു മോയിസ്ച്യുറൈസർ പുരട്ടാം.
  • ആഴ്ചയിൽ രണ്ടു മൂന്നു തവണ ചെയ്യാം. മുഖത്ത് ഉപയോഗിക്കുന്നതിനു മുൻപ് ഒരു പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്. 

Also Read: ദിവസവും ഇതിലൊന്ന് ഉപയോഗിച്ചു നോക്കൂ, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം ഞൊടിയിടയിൽ കുറയും

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്ത് അലർജിയോ മറ്റ് അസ്വസ്ഥകളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: കിടക്കുന്നതിനു മുമ്പ് ഈ എണ്ണ ചുണ്ടിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: