scorecardresearch

തുളസിയില ഒരുപിടി മതി, ഇനി മുറിക്കുള്ളിൽ ദിവസം മുഴുവൻ സുഗന്ധം നിൽക്കും

മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന സുഗന്ധം വീടിനുള്ളിൽ നിറയ്ക്കാൻ അടുക്കളയിൽ തന്നെയുണ്ട് വഴികൾ

മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന സുഗന്ധം വീടിനുള്ളിൽ നിറയ്ക്കാൻ അടുക്കളയിൽ തന്നെയുണ്ട് വഴികൾ

author-image
Lifestyle Desk
New Update
Room Freshner FI 1

തുളസിയില ഉപയോഗിച്ച് റൂം സ്പ്രേ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

വീടിന്റെ അന്തരീക്ഷം എപ്പോഴും സുഗന്ധപൂരിതമായി നിലനിർത്താൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? വീടിന്റെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിൽ ഗന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ, ഇന്ന് വിപണിയിൽ ലഭ്യമായ പല റൂം ഫ്രഷ്‌നറുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. പ്രത്യേകിച്ച്, അലർജിയോ ശ്വാസംമുട്ടലോ ഉള്ളവർക്ക് ഇത് ഏറെ ദോഷകരമാണ്.

Advertisment

Also Read: ദുർഗന്ധം ഓടിയൊളിക്കും, മുറികളിൽ സുഗന്ധം നിറയ്ക്കാൻ ഇതാ ഒരു പൊടിക്കൈ

എന്നാൽ വീട്ടുമുറ്റത്തു നിൽക്കുന്ന തുളസിയുടെ സുഗന്ധം മനസ്സിനും ശരീരത്തിനും നൽകുന്ന ഉണർവ് ചെറുതല്ല. വിപണിയിൽ ലഭ്യമായ എയർ ഫ്രഷ്നറുകൾക്കു പകരം തുളസിയുടെ ഇല ഉപയോഗിച്ച് വീടിനുള്ളിൽ സുഗന്ധം നിറയ്ക്കാം. 

Also Read: ഒരു മുറി നാരങ്ങയും ഉപ്പും മതി, തുണികളുടെ വില്ലനായ കരിമ്പന് വിട

Advertisment

ചേരുവകൾ

  • വെള്ളം- 1 കപ്പ്
  • തുളസിയില- 1 കപ്പ് 
  • തുളസി എസ്സെൻഷ്യൽ ഓയിൽ- 10 മുതൽ 15 തുള്ളി (ആവശ്യമെങ്കിൽ)
  • വെളുത്ത വിനാഗിരി- 1 ടേബിൾ സ്പൂൺ
Room Spray 1
വീടിന്റെ അന്തരീക്ഷം എപ്പോഴും സുഗന്ധപൂരിതമായി നിലനിർത്താം | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് വെള്ളത്തിൽ തുളസിയിലകൾ ഇട്ട് തിളപ്പിക്കാം. വെള്ളത്തിന്റെ അളവ് ഏകദേശം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുന്നത് തുളസിയുടെ സത്ത് നന്നായി ഇറങ്ങാൻ സഹായിക്കും.
  • തിളപ്പിച്ച മിശ്രിതം അടുപ്പിൽ നിന്ന് മാറ്റി പൂർണ്ണമായും തണുക്കാൻ വെക്കാം.
  • തണുത്ത ശേഷം, തുളസിയിലകൾ നീക്കി വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കാം.
  • അരിച്ചെടുത്ത വെള്ളത്തിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ വെളുത്ത വിനാഗിരി ചേർത്ത് നന്നായി ഇളക്കാം.
  • കൂടുതൽ ശക്തമായ തുളസിയുടെ മണം വേണമെങ്കിൽ 10-15 തുള്ളി തുളസി എസ്സെൻഷ്യൽ ഓയിൽ കൂടി ഈ മിശ്രിതത്തിലേക്ക് ചേർക്കാം. ഈ മിശ്രിതം വൃത്തിയുള്ള സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഉപയോഗിക്കാം.

Also Read: ഗ്രാമ്പൂ കൈയ്യിലുണ്ടോ? എങ്കിലിനി മുറിക്കുള്ളിൽ ഒളിച്ചിരിക്കുന്ന കൊതുക് പമ്പ കടക്കും

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ആൽക്കഹോൾ ചേർക്കാത്തതിനാൽ, ഈ സ്പ്രേ നിങ്ങൾക്ക് ഒരാഴ്ചയോ അതിൽ കൂടുതലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. മുറിയിലെ അന്തരീക്ഷം പെട്ടെന്ന് ശുദ്ധീകരിക്കാനും പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനും ഈ സ്പ്രേ ഉപയോഗിക്കാം.

Read More: കല്ലുപ്പ് കൈയ്യിലുണ്ടോ? എങ്കിൽ വീടിനകം സുഗന്ധപൂരിതമാക്കാൻ ഒരു വിദ്യയുണ്ട്

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: