scorecardresearch

മൂട്ട ശല്യം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഇതാ പൊടിക്കൈകൾ

വീടിനുള്ളിലെ ഏറ്റവും ഇടുങ്ങിയ വിള്ളലുകളിലും തുണികൾക്കിടയിലും അതിവേഗം പെറ്റുപെരുകാനുള്ള ഇവയുടെ കഴിവ് പലപ്പോഴും വീടിന്റെ ശുചിത്വത്തെ തന്നെ ബാധിക്കാറുണ്ട്

വീടിനുള്ളിലെ ഏറ്റവും ഇടുങ്ങിയ വിള്ളലുകളിലും തുണികൾക്കിടയിലും അതിവേഗം പെറ്റുപെരുകാനുള്ള ഇവയുടെ കഴിവ് പലപ്പോഴും വീടിന്റെ ശുചിത്വത്തെ തന്നെ ബാധിക്കാറുണ്ട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tips To get Rid Of Bed Bugs

ഇനി മൂട്ടയെ പേടിക്കേണ്ട | ചിത്രം: ഫ്രീപിക്

രാത്രികാലങ്ങളിൽ നിങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ട് കിടക്കവിരിക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഇത്തിരിക്കുഞ്ഞൻമാരാണ് മൂട്ടകൾ. വലുപ്പത്തിൽ ചെറുതാണെങ്കിലും ഇവയുണ്ടാക്കുന്ന ശല്യം ഒട്ടും നിസ്സാരമല്ല. വീടിനുള്ളിലെ ഏറ്റവും ഇടുങ്ങിയ വിള്ളലുകളിലും തുണികൾക്കിടയിലും അതിവേഗം പെറ്റുപെരുകാനുള്ള ഇവയുടെ കഴിവ് പലപ്പോഴും വീടിന്റെ ശുചിത്വത്തെ തന്നെ ബാധിക്കാറുണ്ട്. ഒരിക്കൽ വീട്ടിൽ കടന്നുകൂടിയാൽ ഇവയെ പൂർണ്ണമായും തുരത്തുക എന്നത് വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ ശാസ്ത്രീയമായ രീതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങളിലൂടെയും ചില മുൻകരുതലുകളിലൂടെയും ഈ മൂട്ട ശല്യം നമുക്ക് പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കും.

Advertisment

Also Read: കല്ലുപ്പ് കൈയ്യിലുണ്ടോ? എങ്കിൽ വീടിനകം സുഗന്ധപൂരിതമാക്കാൻ ഒരു വിദ്യയുണ്ട്

ഡീപ്പ് ക്ലീൻ, ഡീക്ലട്ടർ

കഠിനമായി ചൂടുള്ളതോ അല്ലെങ്കിൽ വരണ്ടതോ ആയ കാലാവസ്ഥയിലും കിടക്കകളും കർട്ടനുകളും വസ്ത്രങ്ങളും കഴുകി ഉണക്കാം. കിടക്ക, സോഫ, മുറിയുടെ കോണുകൾ, ബേസ്ബോർഡുകൾ എന്നിവ വാക്വം ചെയ്യാം. വീടിനകം വൃത്തിയോടെയും അടുക്കും ചിട്ടയോടും കൂടിയും സൂക്ഷിക്കുന്നത് ഇവയെ തടയാൻ സഹായിക്കും.

കിടക്കകൾ

ചുമരിനോട് ചേർത്ത് കട്ടിലും കിടക്കയും വയ്ക്കരുത്. കട്ടിലിൻ്റെ കാലുകളിൽ ഇൻ്റർസെപ്റ്ററുകൾ വയ്ക്കാം. ഇവ കട്ടിലിനു മുകളിലേയ്ക്ക് കയറുന്ന മൂട്ടയെ കുടുക്കാൻ സഹായിക്കും. ഉപയോഗിക്കുന്ന പുതപ്പ് തറയിൽ തൊടാൻ അനുവദിക്കരുത്.

Also Read: തുളസിയില ഒരുപിടി മതി, ഇനി മുറിക്കുള്ളിൽ ദിവസം മുഴുവൻ സുഗന്ധം നിൽക്കും

ഒളിഞ്ഞിരിക്കുന്ന മൂട്ട

കോണുകളിലും ഇടുങ്ങിയ സ്ഥലങ്ങളിലുമാണ് മൂട്ടകൾ ഒളിച്ചിരിക്കാറുള്ളത്. ഉയർന്ന താപനില അവയ്ക്ക് അനുയോജ്യമല്ല. അതിനാൽ സ്റ്റീം ക്ലീനർ ഉപയോഗിച്ച് എല്ലാ ഇടങ്ങളും വൃത്തിയാക്കാം. വിണ്ടുകീറിയ ചുമരിലും തറയിലും ഡയറ്റോമേഷ്യസ് എർത്ത് വിതറാം.

കിടക്കയും ഭിത്തിയും സുരക്ഷിതമാക്കാം

കിടക്കകൾ ബെഡ് പ്രൂഫ് എൻകേസ്മെൻ്റ് ഉപയോഗിച്ച് നന്നായി സീൽ ചെയ്തു സൂക്ഷിക്കാം. ചുമരിലും ഫർണീച്ചറിലും ഉള്ള വിള്ളലുകൾ ഏതുവിധേനയും അടയ്ക്കാം.

Also Read: ചിതൽ ശല്യം രൂക്ഷമാണോ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

കൃത്യമായി വൃത്തിയാക്കാം

വളരെ ചുരുങ്ങിയ ദിവസം കൊണ്ട് മൂട്ടകൾ പെറ്റുപെരുകും. അതിനാൽ ഒരു തവണ മാത്രം ഇത്തരം മുൻകരുതലുകളെടുത്താൽ പോര. 4 മുതൽ 6 ആഴ്ച വരെയെങ്കിലും ഇത് സ്ഥിരമായി തുടരാം.

Read More: ബ്ലീച്ച് ചെയ്തിട്ടും പോകുന്നില്ലേ? വീടിനുള്ളിലെ പൂപ്പൽ ബാധ കുറയ്ക്കാൻ ഇവയിലൊന്ന് ട്രൈ ചെയ്യൂ

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: