scorecardresearch

കിടക്കുന്നതിനു മുമ്പ് ഈ എണ്ണ ചുണ്ടിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

ചുണ്ടുകൾ അമിതമായി വരണ്ടു പോകാറുണ്ടോ? അത് ഒഴിവാക്കാൻ വെളിച്ചെണ്ണ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം? കൂടുതൽ അറിയാം

ചുണ്ടുകൾ അമിതമായി വരണ്ടു പോകാറുണ്ടോ? അത് ഒഴിവാക്കാൻ വെളിച്ചെണ്ണ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം? കൂടുതൽ അറിയാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lip Care FI

വരണ്ട ചുണ്ടുകൾക്ക് പരിഹാരം അടുക്കളയിലുണ്ട് | ചിത്രം: ഫ്രീപിക്

ചുണ്ട് വരണ്ടു പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. മുഖത്തിന് എത്ര തന്നെ പരിചരണം നൽകിയാലും നിറം മങ്ങിയ വരണ്ട ചുണ്ടുകളാണ് ഉള്ളതെങ്കിൽ ക്ഷീണതമായ മുഖമായിരിക്കും ഫലം. തണുപ്പ്കാലത്താണ് ചുണ്ടുകളുടെ പരിചരണത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത്. അമിതമായി വരണ്ടുപോകുന്നതും വിണ്ടുകീറുന്നതും തടയേണ്ടതുണ്ട്. മറ്റിടങ്ങളിലേതിനേക്കാൾ നേർത്ത ചർമ്മമാണ് ചുണ്ടുകൾക്കുള്ളത്. അതിനാൽ ഏറെ ശ്രദ്ധയോടെ വേണം പരിചരണം.

Advertisment

Also Read: ഒരു മുറി ഉരുളക്കിഴങ്ങ് മതി; മുഖത്തെ കരുവാളിപ്പകറ്റാം സിംപിളായി

വരണ്ടതും, വിണ്ടുകീറുന്നതുമായ ചുണ്ടുകൾക്ക് വെളിച്ചെണ്ണ ​ഒരു പ്രകൃതിദത്തമായ പരിഹാരമാണ്. ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ,  അവ ആഴത്തിൽ തന്നെ ഹൈഡ്രേറ്റ് ചെയ്യുന്നതിന് ഗുണകരമാകും. ധാരാളം ആ്റി ഇൻഫ്ലമേറ്ററി, മോയ്സ്ച്യുറൈസിങ് സവിശേഷതകൾ ഇതിനുണ്ട്. 

Also Read: ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകാൻ ഇതുപയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം

Advertisment

വെളിച്ചെണ്ണ

ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഒരൽപം വെളിച്ചെണ്ണ വിരലുകൾ ഉപയോഗിച്ച് ചുണ്ടിൽ പുരട്ടി ഈഞ്ഞപ്പം തടഞ്ഞു നിർത്താം. ഇത് ചുണ്ട് വരണ്ടു പൊകുന്ന സാഹചര്യം ഒഴിവാക്കാം. 

വെളിച്ചെണ്ണ ലിപ് ബാം

വെളിച്ചെണ്ണയിലേയ്ക്ക് ബീ വാക്സും, എസെൻഷ്യൽ ഓയിലും ചേർത്തിളക്കി യോജിപ്പിച്ച് ഒരു ബാം തയ്യാറാക്കാം. അത് സ്ഥിരമായി ചുണ്ടുകളിൽ പുരട്ടാൻ ഉപയോഗിക്കാം. 

Also Read: ചുണ്ടിലെ കറുപ്പ് നിറം കുറയ്ക്കാൻ വീട്ടിലുണ്ട് വഴികൾ

വെളിച്ചെണ്ണ തേൻ

വെളിച്ചെണ്ണയിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചുണ്ടിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം. 

വെളിച്ചെണ്ണ കറ്റാർവാഴ

വെളിച്ചെണ്ണയിലേയ്ക്ക് കറ്റാർവാഴയുടെ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചുണ്ടിൽ പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം. ചുണ്ടിലെ വിണ്ടുകീറൽ കുറയ്ക്കുന്നതിനും കൂളിങ് എഫക്റ്റ് നൽകുന്നതിനും ഇത് ഗുണപ്രദമാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ദിവസവും ഇതിലൊന്ന് ഉപയോഗിച്ചു നോക്കൂ, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം ഞൊടിയിടയിൽ കുറയും

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: