/indian-express-malayalam/media/media_files/2025/11/10/get-rid-of-mosquitoes-fi-2025-11-10-17-19-17.jpg)
കൊതുകിനെ തുരത്താനുള്ള പൊടിക്കൈ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/11/07/mosquito-bite-fi-2025-11-07-16-25-23.jpg)
വീടുകളിൽ കൊതുകുകളുടെ ശല്യം മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ്. ചെറിയ ജീവികളാണെങ്കിലും, കൊതുകുകൾ മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. മഴക്കാലത്തോ ഈർപ്പമുള്ള സാഹചര്യങ്ങളിലോ കൊതുകുകൾ പലപ്പോഴും പെരുകാറുണ്ട്. രാത്രി ഉറക്കം തടസ്സപ്പെടുത്തുന്നതു മുതൽ പലവിധ വൈറൽ രോഗങ്ങൾക്കു വരെ അവ കാരണമാകുന്നു.
/indian-express-malayalam/media/media_files/2025/10/29/clove-mosquitoe1-2025-10-29-12-01-10.jpg)
ഈ ശല്യം നിയന്ത്രിക്കാനുള്ള പ്രധാന മാർഗം വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക എന്നതാണ്. ജലസംഭരണ സ്ഥലങ്ങൾ മൂടികൾ കൊണ്ട് മൂടുക, ആഴ്ചതോറും പൂച്ചട്ടികൾ വൃത്തിയാക്കുക, മലിനജല ശുദ്ധീകരണ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവയാണ്. കൂടാതെ, കൊതുക് വലകൾ, പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങൾ, കൊതുകിനെ അകറ്റുന്ന സ്പ്രേകൾ, വാക്കിംഗ് കോയിലുകൾ എന്നിവ വീട്ടിൽ ഉപയോഗിക്കാം. ഇതൊന്നും ഫലപ്രദമാകുന്നില്ലെങ്കിൽ കൊതുകുകളെ തുരത്താൻ സിംപിളായ ഈ നുറുങ്ങു വിദ്യ പ്രയോഗിക്കാം.
/indian-express-malayalam/media/media_files/2025/10/27/prevent-mosquitoes-fi-2025-10-27-10-15-25.jpg)
ചേരുവകൾ
കടുക്, കർപ്പൂരം, നല്ലെണ്ണ
/indian-express-malayalam/media/media_files/2025/10/31/get-rid-of-mosquitoes-fi-2025-10-31-14-48-52.jpg)
തയ്യാറാക്കേണ്ട വിധം
ഇതിനായി, വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി, പണച്ചെലവില്ലാതെ നിങ്ങൾക്ക് കൊതുകുകളെ തുരത്താം. അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന കടുക് എടുക്കാം. അത് നന്നായി ചതയ്ക്കാം. ഇതിലേയ്ക്ക് കുറച്ച് കർപ്പൂരം പൊടിച്ചു ചേർക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/10/26/easy-tips-to-prevent-and-kill-mosquitoes-fi-2025-10-26-15-46-18.jpg)
ഉപയോഗിക്കേണ്ട വിധം
ചെറിയ കളിമൺ വിളക്കിലേയ്ക്ക് തയ്യാറാക്കിയ പൊടി ചേർക്കാം. ഇതിലേയ്ക്ക് കുറച്ച് നല്ലെണ്ണ ഒഴിക്കാം. ശേഷം തിരിയിട്ട് കത്തിക്കാം. ഇത് കൊതുകു ശല്യം കുറയ്ക്കാൻ ഉത്തമമാണ്. കെമിക്കൽ റിപ്പല്ലൻ്റുകൾക്ക് പകരമാകാൻ ഇതിന് കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us