scorecardresearch

ഇത്തിരി കുഞ്ഞൻ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം 5 മിനിറ്റിൽ, ഇതൊരു നുള്ള് മതി

വീട്ടിൽ തന്നെ വളരെ ലളിതമായി ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികൾ ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് അപ്പാടെ നീക്കം ചെയ്യാം

വീട്ടിൽ തന്നെ വളരെ ലളിതമായി ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികൾ ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് അപ്പാടെ നീക്കം ചെയ്യാം

author-image
Lifestyle Desk
New Update
Skin Care With Cinnamon FI

തേനും കറുവാപ്പട്ടയും ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് | ചിത്രം: ഗൂഗിൾ ജെമിനി

മുഖത്ത് കാണുന്ന  ബ്ലാക്ക്ഹെഡ്സ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചർമ്മത്തിലെ സുഷിരങ്ങളിൽ എണ്ണയും അഴുക്കും അടിഞ്ഞുകൂടുമ്പോളാണ് ഇവ ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഭംഗി കെടുത്തുകയും ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യും. എന്നാൽ, വീട്ടിൽ തന്നെ വളരെ ലളിതമായി ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികൾ ഉപയോഗിച്ച് ഈ പ്രശ്നത്തെ നമുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. അത്തരത്തിൽ വളരെ ഫലപ്രദമായ ഒന്നാണ് തേനും കറുവാപ്പട്ടയും ചേർത്തുള്ള ഫെയ്സ്പാക്ക്. 
എന്തുകൊണ്ട് തേനും കറുവാപ്പട്ടയും?

Advertisment

Also Read: ഒരു സ്പൂൺ പാൽ മതി, ഇനി പോക്കറ്റ് കാലിയാക്കുന്ന ക്ലെൻസറുകൾ വേണ്ട

തേൻ ഒരു പ്രകൃതിദത്ത മോയ്സ്ച്യുറൈസിങ് ആന്റിബാക്ടീരിയൽ ഏജന്റുമാണ്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. കറുവാപ്പട്ടയ്ക്ക് ആന്റിസെപ്റ്റിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സുഷിരങ്ങളെ വൃത്തിയാക്കാനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. ഇവ രണ്ടും ചേരുമ്പോൾ കറുത്ത കുത്തുകളെ ഫലപ്രദമായി നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സാധിക്കുന്നു.

ചേരുവകൾ

  • തേൻ- 1 ടീസ്പൂൺ
  • കറുവാപ്പട്ട പൊടി- 1/2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ പാത്രത്തിൽ തേനും കറുവാപ്പട്ട പൊടിയും എടുത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു പേസ്റ്റ് രൂപത്തിലാകുന്നത് വരെ ഇളക്കുക.

Advertisment

Also Read: കിടക്കുന്നതിനു മുമ്പ് ഇത് ഉപയോഗിച്ച് മുഖം കഴുകൂ, ഒറ്റ ഉപയോഗത്തിൽ മാറ്റം അറിയാം

ഉപയോഗിക്കേണ്ട വിധം

  • തണുത്ത വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകി തുടയ്ക്കാം. ഇത് ചർമ്മ സുഷിരങ്ങളെ തുറക്കാൻ സഹായിക്കും. 
  • ശേഷം തയ്യാറാക്കിയ മിശ്രിതം ബ്ലാക്ക് ഹെഡ്സ് ഉള്ള ഇടങ്ങളിൽ പുരട്ടാം. പ്രത്യേകിച്ച് മൂക്ക്, താടി, നെറ്റി എന്നിവടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 
  • വിരൽ ഉപയോഗിച്ച് 5 മുതൽ 10 മിനിറ്റ് വരെ മസാജ് ചെയ്യാം. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. 
  • 5 മിനിറ്റിനു ശേഷം ഇത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
  • ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് ബ്ലാക്ക് ഹെഡ്സ് അപ്പാടെ നീക്കം ചെയ്യാൻ സഹായിക്കും.

Also Read: കണ്ണിനടിയിലെ കറുപ്പും ചുളിവുകളും കുറയ്ക്കാം, ഉറങ്ങുന്നതിനു ഇത് മുമ്പ് പുരട്ടി നോക്കൂ 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  • കറുവാപ്പട്ട ചിലർക്ക് ചെറിയ അസ്വസ്ഥതകളോ ചുവന്ന പാടുകളോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ, മുഖത്ത് മുഴുവൻ പുരട്ടുന്നതിന് മുൻപ് കയ്യിൽ അല്പം പുരട്ടി പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. 
  • കണ്ണുകളിൽ ഇത് പുരട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
  • സ്ഥിരമായി ഉപയോഗിക്കുന്നത് നല്ല ഫലം നൽകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പിങ്ക് ഗ്ലോ ഉള്ള ചർമ്മം നേടാം, ഒരു മുറി ബീറ്റ്റൂട്ട് മതി

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: