scorecardresearch

തിളങ്ങുന്ന ചർമ്മത്തിനായ് ചില ടിപ്‌സുകൾ

തിളങ്ങുന്ന ചർമ്മത്തിനായ് ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക

തിളങ്ങുന്ന ചർമ്മത്തിനായ് ചില ടിപ്‌സുകൾ

ചർമ്മ സംരക്ഷണത്തിനായ് വില കൂടിയ ഉൽപ്പന്നങ്ങളും പാലർലറുകൾ കയറി ഇറങ്ങുകയും ചെയ്യേണ്ട കാര്യമില്ല. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ചർമ്മത്തെ തിളക്കമുള്ളതാക്കും. ചർമ്മത്തിലെ തിളക്കം ആന്റിഓക്സിഡൻറുകൾ, ഹൈഡ്രേഷൻ എന്നിവയുടെ സംയോജനത്തിൽ നിന്നാണ് വരുന്നതെന്ന് ഡോ.ഗർവീൻ വരൈച്ച് പറയുന്നു.

തിളക്കമുള്ള ചർമ്മത്തിനായ് ചെയ്യേണ്ടത് എന്തൊക്കെയാണെന്നും അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

ഡയറ്റ്

വിറ്റാമിൻ സി, ഇ, എ എന്നിവയാൽ സമ്പന്നമായ ഒരു ആന്റിഓക്‌സിഡന്റ് ഡയറ്റ് ചുളിവുകൾക്കും കൊളാജൻ നഷ്‌ടത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. പഞ്ചസാരയുടെ അമിത ഉപഭോഗം ഫ്രീ റാഡിക്കലുകളുടെ ഉത്പാദനത്തെ കൂട്ടുകയും മുഖത്തെ ചുളിവുകൾക്ക് കാരണമാവുകയും ചെയ്യുന്നു.

ചർമ്മ സംരക്ഷണം

വിറ്റാമിൻ സി ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്, ഇത് ചർമ്മത്തിന്റെ ഫ്രീ റാഡിക്കൽ കേടുപാടുകൾ തടയുന്നു. സൺസ്‌ക്രീനിന് മുമ്പ് ഇത് സെറമോ ക്രീമോ ആയി ഉപയോഗിക്കുന്നത് ചർമ്മത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റ് സംരക്ഷണം നൽകും.

സപ്ലിമെന്റുകൾ

വിറ്റ് സി, ഇ, സെലിനിയം, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയ സപ്ലിമെന്റുകൾ മറ്റൊരു ബൂസ്റ്ററാണ്.

മതിയായ ഉറക്കവും വ്യായാമവും

ഉറക്കവും പതിവ് വ്യായാമവും ശരീരത്തിലെ ഫ്രീ റാഡിക്കൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

ഹൈഡ്രേഷൻ

തിളങ്ങുന്ന ചർമ്മം നേടുന്നതിനുള്ള മറ്റൊരു മാർഗം ശരീരത്തിൽ ജലാംശം നിലനിർത്തുകയാണ്. ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക.

ഫെയ്സ്‌പായ്ക്കുകൾ

കറ്റാർ വാഴ ജെൽ ചേർത്ത അവോക്കാഡോ മാസ്‌ക് ചർമ്മത്തിന് മികച്ചതാണ്. പപ്പായ മാസ്ക്കും ചർമ്മത്തിൽ ജലാംശം വർധിപ്പിക്കാൻ മാത്രമല്ല, ചർമ്മത്തിന്റെ എൻസൈമാറ്റിക് എക്സ്ഫോളിയേഷനും സഹായിക്കുന്നു.

ഹൈലൂറോണിക് ആസിഡ്

ഹൈലൂറോണിക് ആസിഡ് ചർമ്മത്തിന് ജലാംശം നൽകുന്നു.

ചികിത്സകൾ

തിളങ്ങുന്ന ചർമ്മത്തിന് വേണ്ടി ഹൈഡ്രോഫേഷ്യൽ, സ്കിൻബൂസ്റ്ററുകൾ, വാമ്പയർ ഫേഷ്യൽ (പിആർപി) എന്നീ ചികിത്സകളും നോക്കാവുന്നതാണ്.

തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കുന്നവർ കഫീന്റെ അമിത ഉപഭോഗവും പുകവലിയും ഉപേക്ഷിക്കണമെന്നും അവർ നിർദേശിച്ചു.

Read More: തിളങ്ങുന്ന ചർമ്മത്തിന് നാലു സിംപിൾ ടിപ്‌സ്

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Hacks for glowing skin