/indian-express-malayalam/media/media_files/2026/01/05/skin-care-hacks-2026-01-05-11-51-23.jpg)
ഇനി ചർമ്മ പരിചരണം ഏറെ കരുതലോടെയാകാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-1-2026-01-05-11-51-39.jpg)
ചർമ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമായി നിലനിർത്താൻ നാം പല വിദ്യകളും പരീക്ഷിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ ചില തെറ്റായ ശീലങ്ങളാണ് ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി നശിപ്പിക്കുന്നത്. പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. രശ്മി ഷെട്ടി നിർദ്ദേശിക്കുന്ന, നിങ്ങൾ ഉടൻ ഉപേക്ഷിക്കേണ്ട ചില മോശം ചർമ്മ സംരക്ഷണ ശീലങ്ങൾ താഴെ പറയുന്നവയാണ്.
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-2-2026-01-05-11-51-39.jpg)
മുഖക്കുരു പൊട്ടിക്കുന്നത്
മുഖക്കുരു വന്നാൽ അത് നഖം കൊണ്ട് ഞെക്കി പൊട്ടിക്കുന്നത് പലരുടെയും ശീലമാണ്. ഇത് അണുബാധയ്ക്കും ചർമ്മത്തിൽ മായാത്ത പാടുകൾ ഉണ്ടാകാനും കാരണമാകും. ചർമ്മത്തിന് സ്വയം സുഖപ്പെടാൻ സമയം നൽകുകയോ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യുക.
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-3-2026-01-05-11-51-39.jpg)
കൈ കഴുകാതെ മുഖം കഴുകുന്നത്
ദിവസവും പല വസ്തുക്കളിൽ തൊടുന്ന നമ്മുടെ കൈകളിൽ അനേകം ബാക്ടീരിയകളും വൈറസുകളും ഉണ്ടാകും. കൈകൾ സോപ്പിട്ട് വൃത്തിയാക്കാതെ മുഖം കഴുകുന്നത് ഈ അണുക്കളെ നേരിട്ട് മുഖത്തെ ചർമ്മത്തിലേക്ക് എത്തിക്കും.
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-4-2026-01-05-11-51-39.jpg)
ഡബിൾ ക്ലെൻസിംഗ് ഒഴിവാക്കുന്നത്
രാത്രി ഉറങ്ങുന്നതിന് മുമ്പ് വെറുതെ മുഖം കഴുകിയാൽ മാത്രം പോരാ. മുഖത്തെ മേക്കപ്പും സൺസ്ക്രീനും പൂർണ്ണമായും കളയാൻ 'ഡബിൾ ക്ലെൻസിംഗ്' ആവശ്യമാണ്. ഇതിനായി ആദ്യം ഒരു ഓയിൽ ബേസ്ഡ് ക്ലെൻസറും പിന്നീട് ഫേസ് വാഷും ഉപയോഗിക്കണം. അല്ലാത്തപക്ഷം ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞ് മുഖക്കുരു വരാൻ സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-5-2026-01-05-11-51-39.jpg)
അഴുക്കുള്ള തലയിണ ഉറകൾ
അഴുക്കും എണ്ണമയവുമുള്ള തലയിണ ഉറയിൽ മുഖം അമർത്തി ഉറങ്ങുന്നത് ചർമ്മത്തിൽ അണുബാധയുണ്ടാക്കും. രാത്രിയിൽ ചർമ്മം സ്വയം പുനരുജ്ജീവന പ്രക്രിയ നടത്തുന്ന സമയമാണ്. അഴുക്കുള്ള തലയിണകൾ ഈ പ്രക്രിയയെ തടസ്സപ്പെടുത്തും.
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-6-2026-01-05-11-51-39.jpg)
മേക്കപ്പോടെ ഉറങ്ങുന്നത്
മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയാനും ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ ഉണ്ടാകാനും കാരണമാകും. തിളക്കമുള്ള ചർമ്മത്തിനായി ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് കളയുന്നത് നിർബന്ധമാണ്.
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-7-2026-01-05-11-51-39.jpg)
താരൻ ഉള്ളപ്പോൾ എണ്ണ തേക്കുന്നത്
'മലസീസിയ' എന്ന ഫംഗസ് മൂലമാണ് നിങ്ങൾക്ക് താരൻ ഉണ്ടായതെങ്കിൽ, തലയിൽ എണ്ണ തേക്കുന്നത് ഒഴിവാക്കണം. എണ്ണ ഈ ഫംഗസിന് വളരാനുള്ള ആഹാരമായി മാറുകയും താരൻ വർദ്ധിപ്പിക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-8-2026-01-05-11-51-39.jpg)
ചൂടുവെള്ളത്തിലെ കുളി
തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് സുഖകരമാണെങ്കിലും, ഇത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ഇത് ചർമ്മം വരളാനും ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകും.
/indian-express-malayalam/media/media_files/2026/01/05/skin-care-hacks-9-2026-01-05-11-51-39.jpg)
കണ്ണിലെ കണ്മഷി പ്രയോഗം
കണ്ണിന്റെ ഉള്ളിലെ നേർത്ത ചർമ്മത്തിൽ കണ്മഷി എഴുതുന്നത് അസ്വസ്ഥതയ്ക്കും അണുബാധയ്ക്കും കാരണമായേക്കാം. കണ്ണിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us