മഞ്ഞുവീഴ്ച്ചയ്ക്കിടിയിലും പുതുവർഷം ആഘോഷിക്കാൻ നിരവധി സഞ്ചാരികൾ കശ്മീരിൽ എത്തിയിട്ടുണ്ട്. മഞ്ഞിന്റെ പറുദീസയാണിവിടം. പ്രദേശവാസികൾ ‘ചില്ലൈ കലൻ’ എന്ന് വിളിക്കുന്ന മഞ്ഞുവീഴ്ച്ച കഴിഞ്ഞ നാൽപ്പത് ദിവസത്തിലധികമായി തുടരുകയാണ്. ജനുവരി 31 ഓടെ ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

gulmarg snowfall, kashmir snow, gulmarg ski resort, jammu and kashmir news, kashmir snowfall, indian express

വടക്കൻ കശ്മീരിലെ ഗുൽമർഗിലെ പ്രശസ്തമായ സ്കൈ റിസോർട്ടിൽ നാല് ഇഞ്ചാണ് മഞ്ഞുവീഴ്ച ലഭിച്ചത്. ശ്രീനഗർ-ജമ്മു ദേശീയപാതയിലെ ജവഹർ ടണലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പത്ത് ഇഞ്ച് മഞ്ഞുവീഴ്ച രേഖപ്പെടുത്തി

gulmarg snowfall, kashmir snow, gulmarg ski resort, jammu and kashmir news, kashmir snowfall, indian express

ഗുൽമാർഗിലെ മെർക്കുറി കഴിഞ്ഞ രാത്രിയിലെ മൈനസ് 7.5 ഡിഗ്രി സെൽഷ്യസിൽ നിന്ന് മെച്ചപ്പെടുകയും ശനിയാഴ്ച രാത്രി മൈനസ് 5.0 ഡിഗ്രി സെൽഷ്യസിൽ താഴുകയും ചെയ്തു.

gulmarg snowfall, kashmir snow, gulmarg ski resort, jammu and kashmir news, kashmir snowfall, indian express

കശ്മീരിൽ നിലവിൽ 40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലമാണ്. താപനില ഗണ്യമായി കുറയുകയും മഞ്ഞുവീഴ്ച കൂടുകയും ചെയ്തതോടെ ജലാശയങ്ങളും മരവിക്കുന്ന അവസ്ഥയിലാണ്.

gulmarg snowfall, kashmir snow, gulmarg ski resort, jammu and kashmir news, kashmir snowfall, indian express

മഞ്ഞുവീഴ്ച മൂലം ദേശീയ പാതകൾ അടച്ചിട്ടിരിക്കുകയാണ്. ഗതാഗതം പൂർണമായും സ്തംഭിച്ച ദിവസങ്ങളുമുണ്ടായി.

gulmarg snowfall, kashmir snow, gulmarg ski resort, jammu and kashmir news, kashmir snowfall, indian express

ശ്രീനഗറിൽ മൂന്നോ നാലോ ഇഞ്ച് മഞ്ഞുവീഴ്ച ലഭിച്ചു. തെക്കൻ കശ്മീരിലെ താഴ്‌വരയിലേക്കുള്ള പ്രവേശന കവാടമായ കാസിഗുണ്ടിൽ ഒമ്പത് ഇഞ്ച് മഞ്ഞുവീഴ്ച രേഖപ്പെടുത്തി

gulmarg snowfall, kashmir snow, gulmarg ski resort, jammu and kashmir news, kashmir snowfall, indian express

ഡിസംബർ 21 ന് ആരംഭിച്ച ‘ചില്ലൈ-കലാൻ’ ജനുവരി 31 ന് അവസാനിക്കുമെങ്കിലും, കശ്മീരിൽ 20 ദിവസം നീണ്ടുനിൽക്കുന്ന ‘ചില്ലൈ-ഖുർദ്’ (ചെറിയ തണുപ്പ്), 10 ദിവസത്തെ- നീളമുള്ള ‘ചില്ലായ്-ബച്ച’ (കുഞ്ഞ് തണുപ്പ്) ഉണ്ടായിരിക്കും.

Read More: മൊരിഞ്ഞ കേക്ക് തലപ്പാവ് വെച്ച തൃശുർ ക്രിസ്മസ്, കപ്പ കൊണ്ട് കിരീടംവച്ച കോട്ടയം ക്രിസ്മസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook