മുലയൂട്ടുന്ന അമ്മമാർക്ക് കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്നത് ആശയക്കുഴപ്പവും കുറച്ച് അസ്വസ്ഥതയുമുണ്ടാക്കാം. പക്ഷേ, യാത്ര ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ മറ്റൊന്നും ചെയ്യാനാവില്ല. അതിനാൽ, കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നടി നേഹ ധൂപിയ അമ്മമാർക്കുള്ള ചില ടിപ്സുകൾ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞുമായി യാത്ര ചെയ്യുന്ന അമ്മമാർ, യാത്രയ്ക്കിടയിൽ കുഞ്ഞിന് മുലയൂട്ടേണ്ടി വന്നാൽ ഓർക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് നേഹ പറയുന്നു.
- തിരക്കുകൂട്ടരുത്
- മുലയൂട്ടുന്നതിനായി നല്ലൊരു ഇടം കണ്ടെത്തുക
- വിൻഡോ സീറ്റിൽ ഇരിക്കുക
- ആവശ്യത്തിന് വെള്ളം കുടിക്കുക
- കുഞ്ഞിന് പാൽ കൊടുക്കുക
Read More: ആരോഗ്യമുള്ള ശരീരത്തിനായ് വിറ്റാമിൻ ഡി അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ