ധരിക്കാൻ ഏറെ എളുപ്പമുള്ള വസ്ത്രമെന്ന രീതിയിൽ ആളുകൾക്കിടയിൽ ഏറെ പ്രചാരമുള്ള ഡ്രസ്സാണ് ജീൻസ്, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ. സ്ത്രീ പുരുഷ ഭേദമന്യേ നല്ലൊരു ശതമാനം ആളുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന വസ്ത്രം കൂടിയാണ് ജീൻസ്.
ജീൻസ് എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും രൂപത്തിലെയും ആകൃതിയിലേയും സവിശേഷത മൂലം ജീൻസുകൾ പലവിധമുണ്ട്. ശരീരത്തോട് ചേർന്നു കിടക്കുന്ന സ്കിന്നി ഫിറ്റ്, പാച്ച് വർക്ക് ചെയ്ത ജീൻസ്, പഴയ ബെൽബോട്ടം പാന്റിനെ ഓർമ്മിപ്പിക്കുന്ന ഫ്ളയേർഡ് ജീൻസ് എന്നിങ്ങനെ 12 ഓളം വ്യത്യസ്ത ടൈപ്പിലുള്ള ജീൻസുകൾ ഇന്ന് വിപണിയിൽ സജീവമാണ്. താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് ജീൻസുകളുടെ പേരുകൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.

ജീൻസിന്റെ നിറത്തിലും തുണിയിലുമൊക്കെ പുത്തൻ ട്രെൻഡുകൾ കാലാകാലങ്ങളായി വന്നു പോയിട്ടുണ്ടെങ്കിലും ജീൻസുകൾക്കിടയിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ ഡെനിം ജീൻസുകൾ തന്നെയാണ്.