/indian-express-malayalam/media/media_files/2025/03/04/3jCQ44118fLmg1XQKOdX.jpeg)
പച്ചമുളക് വീട്ടിൽ തന്നെ വളർത്താം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/04/growing-green-chilli-plant-at-home-1-624118.jpg)
ഈർപ്പമുള്ള അൽപം സൂര്യവെളിച്ചം ഏൽക്കുന്ന ഇടങ്ങളാണ് മുളകിന് ഉചിതം. എന്നാൽ വെള്ളം കെട്ടിനിൽക്കുന്നത് വേരുകൾ ചീഞ്ഞുപോകാനുള്ള സാധ്യത വർധിപ്പിക്കും.
/indian-express-malayalam/media/media_files/2025/03/04/growing-green-chilli-plant-at-home-5-751713.jpg)
മണ്ണ് ഇളക്കി മുളകിൻ്റെ വിത്തുകൾ പാകാം. മുളപൊട്ടുന്നതു വരെ കൃത്യമായി വെള്ളം ഒഴിക്കാൻ മറക്കരുത്.
/indian-express-malayalam/media/media_files/2025/03/04/growing-green-chilli-plant-at-home-2-182497.jpg)
അൽപം മുളപൊട്ടിയാൽ അവ സൂര്യപ്രകാശം ഏൽക്കുന്ന ഇടത്തേയ്ക്കു മാറ്റി നടാം. തൈകൾ തമ്മിൽ നല്ല അകലം പാലിക്കാൻ ശ്രദ്ധിക്കാം.
/indian-express-malayalam/media/media_files/2025/03/04/growing-green-chilli-plant-at-home-4-649648.jpg)
തൈകൾക്ക് അമിത അളവിൽ വെള്ളം ഒഴിക്കേണ്ടതില്ല. വെള്ളം കെട്ടിനിൽക്കാനും പാടില്ല. ഇത് വേര് ചീഞ്ഞഴുകാൻ കാരണമാകും. മഴക്കാലത്തും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/03/04/growing-green-chilli-plant-at-home-3-991618.jpg)
അടുക്കളയിലെ ഭക്ഷ്യ അവശിഷ്ടങ്ങളും മറ്റും ജൈവവളമായി മുളക് ചെടിക്ക് നൽകാം. നല്ല പച്ചനിറമാകുമ്പോൾ മുളക് പാകമാകും. ശേഷം ഇത് വിളവെടുക്കാം. കൈകൊണ്ട് പറിച്ചെടുക്കുന്നതിനു പകരം കത്തിയോ, കത്രികയോ ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us